മുസ്ലിംങ്ങള്‍ക്ക് ഗര്‍ഭനിരോധനമാകാമെന്ന് മത നേതൃത്വം
ദില്ലി: താല്‍കാലിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് അനിസ്ലാമിക മല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്ത്യയിലെ പ്രമുഖ ഇസ്ലാമിക പാഠശാലയായ ദേവ്‌ബന്ദ് ദാറുല്‍ ഉലും ഫത് വ പുറപ്പെടുവിച്ചു.
രണ്ടുകുട്ടികള്‍ തമ്മിലുള്ള പ്രായവ്യത്യാസം കൂട്ടാനായി ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ അനുവദനീയമാണെന്ന് ഇതുസംബന്ധിച്ച സംശയങ്ങള്‍ക്കുള്ള വിശദീകരണം നല്‍കിക്കൊണ്ട് ഫത് വ വ്യക്തമക്കുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ കൃത്രിമമായ ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് ഇസ്ലാം മതവിശ്വാസപ്രകാരം പാപമായാണ് കണക്കാക്കുന്നത്. എന്നാല്‍ കുട്ടികള്‍ക്ക് മതിയായ പരിചരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഗര്‍ഭധാരണങ്ങള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കേണ്ടതുണ്ട. ഇതിനായാണ് താല്‍കാലിക ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കുന്നതെന്ന് ദേബ് ബന്ദിലെ പുരോഹിതര്‍ വ്യക്തമാക്കി.
എന്നാല്‍ സ്ഥിരം ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഫത് വയില്‍ ഒന്നും പറയുന്നില്ല. മറ്റൊരു പ്രമുഖ മുസ്ലിം സംഘടനയായ ജാമി ഉലമ ഇ ഹിന്ദും ഇതിന് പിന്തുണനല്‍കുന്നുണ്ട്. ഇതിന്റെ വക്താവായ അബ്ദുള്‍ ഹമീദ് നൊമാനി പറയുന്നതുപ്രകാരം സ്ഥിരം ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നത് അനിസ്ലാമികമാണ്.
ഇന്ത്യയിലെ നാല്‍പത് ശതമാനം മുംസ്ലിങ്ങളും ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കെന്നും അദ്ദേഹം പറഞ്ഞു.
തുര്‍ക്കി, ഇറാന്‍ പോലുള്ള ഒട്ടേറെ മുസ്ലിം രാഷ്ട്രങ്ങള്‍ ജനസംഖ്യാ വര്‍ധനവ് കുറയ്‌ക്കുന്നതിനായി ജനങ്ങളോട് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ഇതിനകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications