കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രാനുമതി
ദില്ലി: കണ്ണൂര്‍ വിമാനത്താവളത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് മന്ത്രിസഭായോഗമാണ് വിമാനത്താവളത്തിന് അംഗീകാരം നല്‍കിയത്.
കണ്ണൂരില്‍ വിമാനത്താവളത്തിന് അനുമതി നല്‍കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ നേരത്തേ അറിയിച്ചിരുന്നു. പ്രതിരോധ മന്ത്രാലയത്തിന്റെയും പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതി നേരത്തേതന്നെ ലഭിച്ചിരുന്നു.
വിമാനത്താവള നിര്‍മ്മാണത്തിന് 929.5കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരി സ്വകാര്യ മേഖലയ്‌ക്കു നല്‍കും. 26 ശതമാനം ഓഹരി കേരള സര്‍ക്കാറിന് കീഴിലുള്ള കിന്‍ഫ്രയ്‌ക്കായിരിക്കും. സ്വകാര്യ കമ്പനികളുടെ കാര്യം സര്‍ക്കാര്‍ തീരുമാനിക്കും.
ഇതിനായി രണ്ടായിരം എക്കര്‍ ഭൂമി ഏറ്റെടുക്കും. കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിലുള്ള മൂര്‍ക്കന്‍ പറമ്പിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്. സ്ഥലമെടുപ്പ് നടപടികള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications