ഇന്ത്യന്‍ ടീമിനെ തിരിച്ചു വിളിക്കാന്‍ ആവശ്യപ്പെട്ട് ഹര്‍ജി
ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ഉള്‍പ്പെട്ട വംശീയധിക്ഷേപ വിവാദം സുപ്രീം കോടതിയ്‌ക്കു മുന്നില്‍.
കളിക്കളത്തില്‍ രാജ്യത്തിന്റെ മാന്യത കാത്തു സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ ആസ്‌ട്രേലിയയില്‍ നിന്നും തിരിച്ചു വിളിക്കാന്‍ ബിസിസിഐയോട് നിര്‍ദേശം നല്‌കണമെന്നാവശ്യപ്പെട്ട് ലക്‌നൗലെ പ്രിന്‍സ് ലെനിന്‍ എന്ന അഭിഭാഷകനാണ് ഹര്‍ജി സമര്‍പ്പിച്ചിട്ടുള്ളത്.
എന്നാല്‍ ഹര്‍ജി വേഗത്തില്‍ പരിഗണിയ്‌ക്കണമെന്ന അപേക്ഷ ചീഫ് ജസ്‌റ്റിസ് കെ.ജി ബാലകൃഷ്‌ണന്‍ നിരസിച്ചു. ജനുവരി 28ന് മാത്രമേ ഹര്‍ജി കോടതി പരിഗണിയ്‌ക്കുകയുള്ളൂ.
ലോകത്തിനു മുന്നില്‍ രാജ്യത്തിന്റെ അന്തസ്സും അഭിമാനവും മാന്യതയും കാത്തൂസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ട ബിസിസിഐ ആസ്‌ട്രേലിയയില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന പരമ്പര ഉപേക്ഷിക്കാന്‍ തയ്യാറാകണം. ഇന്ത്യ എന്ന പേരില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് താരങ്ങള്‍ കളിക്കുന്നത് വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ സ്‌പോര്‍ട്‌സുമായി നേരിട്ട ബന്ധമില്ലാത്തവരെ ബിസിസിഐയുടെ തലപ്പത്തു നിന്നും ഒഴിവാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.












Click it and Unblock the Notifications