പിണറായിയുടേത് മര്യാദകെട്ട ഭാഷയാണെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: എന്‍എസ്‌എസ് നേതാക്കള്‍ക്കെതിരെയുള്ള സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പരാമര്‍ശം എല്ലാമര്യാദകളും ലംഘിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി.
ഒരു പൊതുപ്രവര്‍ത്തകന് ചേരാത്ത ധിക്കാരത്തിന്റെയും അഹങ്കാരത്തിന്റെയും ഭാഷയാണ് പിണറായിയുടേതെന്നും അദ്ദേഹം ആരോപിച്ചു.
പലഭാഷയും അറിയാമെന്ന് പറഞ്ഞത് ഭീഷണിയായിട്ടാണെങ്കില്‍ ഇത് ബംഗാളല്ലെന്ന് വിജയന്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. അധികാരത്തിന്റെയും സാമ്പത്തിക ശക്തിയുടെയും മസില്‍ പവറിന്റെയും തണലില്‍ വ്യത്യസ്‌ത അഭിപ്രായം പറയുന്ന എല്ലാറ്റിനെയും തകര്‍ക്കുമെന്ന മനോഭാവം കേരളത്തില്‍ വിലപ്പോവില്ല.
നാരായണപ്പണിക്കര്‍ക്കും സുകുമാരന്‍നായര്‍ക്കുമെതിരെ ഭീഷണിയുടെ സ്വരത്തിലാണ് വിജയന്‍ സംസാരിച്ചത്. ഇഷ്ടമില്ലാത്തത് പറഞ്ഞ ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചു. വിമോചന സമരത്തല്‍ പങ്കെടുത്തതിന് മന്നത്ത് പത്മനാഭനെ ആക്ഷേപിച്ചു. സത്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നപ്പോള്‍ ഭീഷണി മാധ്യമങ്ങള്‍ക്കുനേരെയായിരുന്നു. സര്‍ക്കാറിനെതിരായ നടപിടകള്‍ കോടതിയില്‍ നിന്നുണ്ടായപ്പോള്‍ ന്യായാധിപന്മാര്‍ക്കെതിരെ തിരിഞ്ഞു- അദ്ദേഹം കുറ്റപ്പെടുത്തി.
വിമോചനസമരം തെറ്റായിരുന്നില്ലെന്നും അന്നത്തെ സര്‍ക്കാറിനെ പിരിച്ചുവിട്ട നടപടിയെ കേരള ജനത തൊട്ടടുത്ത തിരഞ്ഞെടുപ്പിലൂടെ അംഗീകരിക്കുകയായിരുന്നു. ഭൂപരിഷ്‌കരണം, വിദ്യാഭ്യാസ പരിഷ്‌കാരം എന്നിവയ്‌ക്കെതിരെയായിരുന്നില്ല വിമോചനസമരം.
ഭൂപരിഷ്‌കരണത്തോട് എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ തുടര്‍ന്നുവന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ആ നിയമം നടപ്പാക്കുമായിരുന്നില്ല. വിദ്യാഭ്യാസ നിയമം ശരിയായിരുന്നുവെങ്കില്‍ പിന്നീട് വന്ന കമ്യൂണിസ്റ്റ് സര്‍ക്കാറുകളെങ്കിലും അത് നടപ്പാക്കുമായിരുന്നു- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications