കുറ്റകൃത്യങ്ങളില്‍ കേരളം മുന്നിലാണെന്ന് കോടിയേരി
തിരുവനന്തപുരം: ഇരുപത് വര്‍ഷമായി കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ കേരളം മുന്നിലാണെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. എന്നാല്‍ കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളുടെ എണ്ണം കേരളത്തില്‍ കുറവാണെന്നും മന്ത്രി പറഞ്ഞു.
വാഹനാപകടക്കേസുകളും മറ്റു നിസാര കേസുകളുമാണ് കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത്. കൊലപാതകം ഉള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളുടെ കാര്യത്തില്‍ കേരളം പിന്നിലാണ്.
ഉയര്‍ന്ന പൗരബോധവും നിസാര പ്രശ്‌നങ്ങളില്‍ പൊലീസിന് പരാതി നല്‍കുന്ന പ്രവണതയും കുറ്റകൃത്യങ്ങളുടെ നിരക്ക് വര്‍ധിക്കുന്നുവെന്ന തോന്നലുണ്ടാക്കുന്നു.കേരളത്തില്‍ കൂടുതല്‍ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യപ്പെടുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നത്- മന്ത്രി പറഞ്ഞു.
നാഷണല്‍ ക്രൈം റക്കോര്‍ഡ് ബ്യൂറോയുടെ(എന്‍സിആര്‍ബി) കണക്കുപ്രാകരം കേരളത്തില്‍ ഒരു ലക്ഷത്തിന് 312 എന്നതോതിലാണ് കുറ്റകൃത്യം നടക്കുന്നത്. ഇത് ഇന്ത്യയിലെ ഏറ്റവും കൂടിയ കണക്കാണ്.
കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്‌ട്രി, ഇന്ത്യ ടുഡെ മാഗസിന്‍, ഇന്റലിജന്‍സ് ബ്യൂറോ എന്നിവ നടത്തിയ സര്‍വ്വേയില്‍ രാജ്യത്ത് ഏറ്റവും സമാധാനപരമായ അന്തരീക്ഷമുള്ള സംസ്ഥാനമായി തിരഞ്ഞെടുത്തത് കേരളത്തെയാണ്.
ഈ സര്‍വ്വേയില്‍ പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനാണ് രാജ്യത്തെ ഏറ്റവും നല്ല പൊലിസ് സ്റ്റേഷനും ഏഷ്യയിലെത്തന്നെ രണ്ടാമത്തെതുമായി തിരഞ്ഞെടുത്തിരിക്കുന്നത്- മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications