Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്‌ അതിവേഗ റയില്‍ ആവശ്യപ്പെടും

തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍വെ ഇടനാഴികള്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെടാന്‍ സംസ്ഥാനത്തെ എംപിമാരുടെ യോഗം തീരുമാനിച്ചു.

ഐടി നഗരങ്ങളായ ഹൈദരാബാദ്‌, ബാംഗ്‌ളൂര്‍, ചെന്നൈ, കൊച്ചി, തിരുവനന്തപുരം എന്നീ നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ ഇടനാഴിയാണ്‌ ഇതില്‍ ആദ്യത്തേത്‌. ചരക്കു നീക്കത്തിന്‌ സഹായമാകുന്ന തരത്തില്‍ തുറമുഖ നഗരങ്ങളായ മുംബൈ, ചെന്നൈ, അഴീക്കല്‍, ബേപ്പൂര്‍, വല്ലാര്‍പാടം, കൊച്ചി, വിഴിഞ്ഞം, കന്യാകുമാരി ഇടനാഴിയാണ്‌ രണ്ടാമത്തേത്‌.

രാജ്യത്തെ മറ്റു പല ഐടി നഗരങ്ങളും തുറമുഖ നഗരങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ റെയില്‍വെ പാതകളുടെ പ്രാംരഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സാഹചര്യത്തിലാണ്‌ എംപിമാര്‍ കേരളമുള്‍പ്പെട്ട അതിവേഗ പാതകളുടെ ആവശ്യം ഉന്നയിച്ചിരിക്കുന്നത്‌.

റെയില്‍വെയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്‌ ഇത്‌ സംബന്ധിച്ച തീരുമാനമുണ്ടായത്‌. അതിവേഗ പാതകള്‍ കൂടാതെ പാലക്കാട്‌ ഡിവിഷന്‍ വിഭജന സമയത്ത്‌ നല്‌കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാനും കേരളം ആസ്ഥാനമായി പുതിയ റെയില്‍വെ സോണ്‍ രൂപീകരിക്കാനുള്ള ആവശ്യവുമാണ്‌ സംസ്ഥാനം ഉന്നയിച്ചിട്ടുള്ള മറ്റു പ്രധാനപ്പെട്ട ആവശ്യങ്ങള്‍.

റെയില്‍വെ ബജറ്റ്‌ മുന്നോടിയായി ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്‌ റെയില്‍വെ മന്ത്രി ലാലു പ്രസാദ്‌ യാദവിനെയും പ്രധാന മന്ത്രി മന്‍മോഹന്‍ സിങിനെയും സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെട്ട എംപി സംഘം തീരുമാനിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+