Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമര്‍ശനം, പണറായിയുടെ പ്രതികരണം കടുത്തഭാഷയില്‍

കൊല്ലം: മലപ്പുറം സമ്മേളനത്തില്‍ വിഭാഗീയത നടത്തിയെന്ന കുറ്റം തങ്ങളുടെ തലയില്‍കെട്ടിവെയ്‌ക്കാന്‍ ശ്രമിക്കേണ്ടെന്നും ആ തൊപ്പി ഈ തലയില്‍ ചേരില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ നേതൃത്വത്തിന്‌ നേര്‍ക്കുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക്‌ മറുപടി നല്‍കുകയായിരുന്നു വിജയന്‍. രൂക്ഷമായ ഭാഷയിലായിരുന്നു പിണറായിയുടെ മറുപടി. വൈകീട്ട്‌ ആറരയ്‌ക്ക്‌ തുടങ്ങിയ പ്രസംഗം ഒന്‍പതുവരെ തുടര്‍ന്നു.

കൊല്ലം ജില്ല വി.എസിന്റെ തട്ടകമാണ്‌. പിണറായിയെ ഉന്നംവെച്ച്‌ കടുത്ത വിമര്‍ശനമാണ്‌ സമ്മേളനത്തില്‍ ഉയര്‍ന്നത്‌. ലാവ്‌ലിന്‍, വി.എസിന്റെ സ്ഥാനാര്‍ത്ഥിത്വം തടയല്‍, മൂന്നാര്‍ ദൗത്യം വിലക്കല്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിനിധികളുടെ വിമര്‍ശനം.

വിമര്‍ശനങ്ങളോട്‌ എകെജി സെന്ററിലേയ്‌ക്ക്‌ തന്നെ നൂലില്‍ക്കെട്ടി ഇറക്കിയതല്ലെന്നുവരെ പിണറായി പ്രതികരിച്ചു. റോഡിലൂടെ നടന്നപോയപ്പോള്‍ കാണാന്‍ കൊള്ളാമെന്ന്‌ പറഞ്ഞ്‌ വിളിച്ചുകയറ്റയതല്ല. സഹനത്തിന്റെ പാതയിലൂടെ വന്ന നേതൃത്വമാണ്‌ ഇപ്പോഴത്തേത്‌. പാരമ്പര്യത്തിന്റെ ചരിത്രം ഞാനിപ്പോള്‍ പറയുന്നില്ല- പിണറായി പ്രതികരിച്ചു.

വിഭാഗീയത ഒഴിവാക്കുന്നത്‌ ഒരു വിഭാഗത്തെ ഒഴിവാക്കിക്കൊണ്ടായിരിക്കില്ല. എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള നടപടികളായിരിക്കും കോട്ടയത്തുണ്ടാവുക. തിരുവനന്തപുരം സമ്മേളനത്തിന്റെ പരിശോധന സംബന്ധിച്ച്‌ തീരുമാനമെടുത്തിട്ടില്ല. എല്ലാ ജില്ലാ സമ്മേളനങ്ങളും പരിശോധനക്ക്‌ വിധേയമാക്കും- അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ കോടിയേരി ബാലകൃഷ്‌ണന്‍, എം.എ ബേബി, പി.കെ ശ്രീമതി എന്നിവര്‍ക്കുനേരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട്‌ ശക്തമായിട്ടാണ്‌ പിണറായി പ്രതികരിച്ചത്‌. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക്‌ പിന്നാലെ പ്രവര്‍ത്തകര്‍ പോകരുതെന്നും വിവേചന ബുദ്ധിയോടെ വാര്‍ത്തകളെ സമീപിക്കണമെന്നും പിണറായി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+