അരവണ ഇനി സഹകരണ സംഘം വഴി
കോഴിക്കോട്: അരവണ വിതരണം ദേവസ്വം വകുപ്പിന് സൃഷ്ടിച്ച തലവേദന മാറ്റാന്‍ മന്ത്രി ജി.സുധാകരന് പുതിയ ഉപായം ആലോചിക്കുന്നു. അടുത്ത വര്‍ഷം മുതല്‍ സഹകരണ സംഘങ്ങള്‍ വഴി അരവണ വില്‍ക്കുന്നതിനേക്കുറിച്ച് ആലോചിക്കുമെന്ന് ദേവസ്വം വകുപ്പിനൊപ്പം സഹകരണ വകുപ്പിന്റെയും ചുമതലയുള്ള മന്ത്രി ജി. സുധാകരന് പറഞ്ഞു.
അരവണ വിതരണത്തിലെ കുഴപ്പങ്ങള്‍ക്കു കാരണം ദേവസ്വം ബോര്‍ഡിന്റെ പിടിപ്പുകേടാണെന്നാണ് മന്ത്രി നേരത്തെ ആരോപിച്ചിരുന്നത്. എന്നാല്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഈ പ്രശ്നത്തെ ചൊല്ലി ഒട്ടേറെ വിമര്‍ശനങ്ങള്‍ സുധാകരനു നേരെയുണ്ടായി. ഈ സാഹചര്യത്തിലാണ് സുധാകരന് പുതിയ ആശയത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
മലബാറിലെ ഏഴു ജില്ലകളിലെ സഹകരണ സംഘങ്ങള്‍ക്ക് അനുവദിച്ച ധനസഹായ വിതരണോദ്ഘാടനം നിര്‍വഹിക്കുന്നതിനിടയിലാണ് മന്ത്രി അരവണ സഹകരണസംഘത്തിലൂടെ എന്ന പുതിയ ആശയത്തെ കുറിച്ച് പറഞ്ഞത്. സഹകരണ സംഘം നടത്തുന്ന അരിച്ചന്തകള് നിര്‍ത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.
ഭവന നിര്‍മാണ സഹകരണ സംഘം മുഴുവന്‍ കൊള്ളക്കാരാണെന്ന് തന്റെ സ്ഥിരം ശൈലിയില്‍ സുധാകരന് പറഞ്ഞു. ബ്ലേഡുകാരേക്കാള് കൊള്ളപ്പലിശയാണ് ഇവര്‍ വാങ്ങുന്നത്. ഇനി സഹകരണ വകുപ്പില്‍നിന്ന് ഭവന നിര്‍മാണ സഹകരണ സംഘത്തിന് ചില്ലിക്കാശ് നല്‍കില്ല.
സഹകരണ വകുപ്പിന്റേത് മഹാരഥന്മാര് ഇരുന്ന കസേരയാണ് ആദ്യം മുണ്ടശേരി, പിന്നെ ചന്ദ്രശേഖരന് നായര്‍, പിണറായി, രാഘവന്. ഇപ്പോള്‍ മാത്രമാണ് ഇത്തിരി മോശം ആളിരിക്കുന്നത് - സുധാകരന് പറഞ്ഞു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications