കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരവണ ഇനി സഹകരണ സംഘം വഴി

  • By Super
Google Oneindia Malayalam News

കോഴിക്കോട്‌: അരവണ വിതരണം ദേവസ്വം വകുപ്പിന് സൃഷ്ടിച്ച തലവേദന മാറ്റാന്‍ മന്ത്രി ജി.സുധാകരന്‍ പുതിയ ഉപായം ആലോചിക്കുന്നു. അടുത്ത വര്‍ഷം മുതല്‍ സഹകരണ സംഘങ്ങള്‍ വഴി അരവണ വില്‍ക്കുന്നതിനേക്കുറിച്ച്‌ ആലോചിക്കുമെന്ന്‌ ദേവസ്വം വകുപ്പിനൊപ്പം സഹകരണ വകുപ്പിന്റെയും ചുമതലയുള്ള മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

അരവണ വിതരണത്തിലെ കുഴപ്പങ്ങള്‍ക്കു കാരണം ദേവസ്വം ബോര്‍ഡിന്റെ പിടിപ്പുകേടാണെന്നാണ് മന്ത്രി നേരത്തെ ആരോപിച്ചിരുന്നത്. എന്നാല്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ ഈ പ്രശ്നത്തെ ചൊല്ലി ഒട്ടേറെ വിമര്‍ശനങ്ങള്‍ സുധാകരനു നേരെയുണ്ടായി. ഈ സാഹചര്യത്തിലാണ് സുധാകരന്‍ പുതിയ ആശയത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

മലബാറിലെ ഏഴു ജില്ലകളിലെ സഹകരണ സംഘങ്ങള്‍ക്ക്‌ അനുവദിച്ച ധനസഹായ വിതരണോദ്ഘാടനം നിര്‍വഹിക്കുന്നതിനിടയിലാണ് മന്ത്രി അരവണ സഹകരണസംഘത്തിലൂടെ എന്ന പുതിയ ആശയത്തെ കുറിച്ച് പറഞ്ഞത്. സഹകരണ സംഘം നടത്തുന്ന അരിച്ചന്തകള്‍ നിര്‍ത്തുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഭവന നിര്‍മാണ സഹകരണ സംഘം മുഴുവന്‍ കൊള്ളക്കാരാണെന്ന് തന്റെ സ്ഥിരം ശൈലിയില്‍ സുധാകരന്‍ പറഞ്ഞു. ബ്ലേഡുകാരേക്കാള്‍ കൊള്ളപ്പലിശയാണ്‌ ഇവര്‍ വാങ്ങുന്നത്‌. ഇനി സഹകരണ വകുപ്പില്‍നിന്ന്‌ ഭവന നിര്‍മാണ സഹകരണ സംഘത്തിന്‌ ചില്ലിക്കാശ് നല്‍കില്ല.

സഹകരണ വകുപ്പിന്റേത്‌ മഹാരഥന്മാര്‍ ഇരുന്ന കസേരയാണ്‌ ആദ്യം മുണ്ടശേരി, പിന്നെ ചന്ദ്രശേഖരന്‍ നായര്‍, പിണറായി, രാഘവന്‍. ഇപ്പോള്‍ മാത്രമാണ്‌ ഇത്തിരി മോശം ആളിരിക്കുന്നത്‌ - സുധാകരന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X