കൊല്ലവും വി.എസ് നിലനിര്‍ത്തി
കൊല്ലം: ജില്ലാ സമ്മേളനങ്ങള്‍ ഓരോന്നായി സമാപിക്കുമ്പോള്‍ സിപിഎം ഔദ്യോഗിക പക്ഷത്തിന്റെ മേധാവിത്തത്തിന് മുന്നില്‍ ചൂളിനില്‍ക്കുകയായിരുന്ന വി.എസ് പക്ഷത്തിന് ഒരു ആശ്വാസവിജയം കൂടി. എറണാകുളം ജില്ലാ കമ്മിറ്റിക്കു പിന്നാലെ കൊല്ലം ജില്ലാ കമ്മിറ്റിയും വി.എസ് പക്ഷം നിലനിര്‍ത്തി.
പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് മത്സരിച്ച നാല് വി.എസ് ഗ്രൂപ്പുകാരും വിജയിച്ചു. അഞ്ചു ജില്ലാ കമ്മിറ്റി അംഗങ്ങളെ ഒഴിവാക്കി പകരം നാലുപേരെ ഉള്‍പ്പെടുത്തിയ പാനല്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് പിണറായി പക്ഷത്തുള്ള ഒരാള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മല്‍സര രംഗത്ത് എത്തിയത്.
തെന്മല ഏരിയ സെക്രട്ടറി ജയശങ്കര്‍, കൊല്ലം ഏരിയ സെക്രട്ടറി പി.സോമനാഥന്‍, എസ്.എല്‍. സജികുമാര്‍, ബാബു എന്നിവരാണ് മത്സരിച്ചു വിജയിച്ചത്. നാല് പേരും വി.എസ് പക്ഷക്കാരാണ്. മത്സരരംഗത്തുണ്ടായിരുന്ന പിണറായി പക്ഷക്കാരനായ ജി.ആര്‍.രമണന്‍ പരാജയപ്പെട്ടു.
കെ.എന്‍. ബാലഗോപാല്‍, ജി.ആര്‍. രമണന്‍, ജി. രാമകൃഷ്ണന്‍, കെ. തങ്കപ്പന്‍, പി. ഗോപിനാഥപിള്ള എന്നിവരാണ് ഒഴിവാക്കപ്പെട്ടത്. ഇതില്‍ ബാലഗോപാല്‍ ഒഴികെയുള്ളവര്‍ പിണറായി പക്ഷക്കാരാണ്. വിഎസ് പക്ഷക്കാരായ കെ.ബി. അജയകുമാര്‍, സി. മുകേഷ് (കൊട്ടാരക്കര ഏരിയ സെക്രട്ടറി), അജയകുമാര്‍ (പത്തനാപുരം ഏരിയ സെക്രട്ടറി), പി.ആനന്ദന്‍ (നെടുവത്തൂര്‍ ഏരിയ സെക്രട്ടറി) എന്നിവരെയാണ് ഉള്‍പ്പെടുത്തിയത്. തുടര്‍ന്നാണ് മത്സരം വന്നത്.












Click it and Unblock the Notifications