അധ്യാപികയുടെ അശ്ലീല പരസ്യം കുട്ടികള്‍ കണ്ടെത്തി
ലണ്ടന്‍: അശ്ലീല പരസ്യത്തില്‍ അഭിനയിച്ച അധ്യാപികയെ വിദ്യാര്‍ഥികള്‍ തന്നെ പിടികൂടി. ലണ്ടനിലെ ഒരു സ്വകാര്യ വിദ്യാലയത്തിലെ ഇംഗ്ലീഷ് ഗ്രാമര്‍ അധ്യാപികയായ സാറ ഗ്രീനിനെയാണ് സ്വന്തം വിദ്യാര്‍ഥികള്‍ തന്നെ കുടുക്കിലാക്കിയത്.
നിര്‍മാണ തൊഴിലാളികള്‍ക്കുള്ള വസ്‌ത്രം നിര്‍മിക്കുന്ന സ്ഥാപനത്തിന്റെ രണ്ടു മിനിറ്റ് നീണ്ടു നില്‌ക്കുന്ന പരസ്യത്തിലാണ് സാറ അഭിനയിച്ചത്. 2005ല്‍ നിര്‍മ്മിച്ച ഈ പരസ്യത്തില്‍ സാറ ഒരു തൊഴിലാളിയുമായി സെക്‌സിലേര്‍പ്പെടുന്ന ദൃശ്യങ്ങളും അശ്ലീല ചുവയുള്ള സംഭാഷണങ്ങളുമാണുള്ളത്.
പരസ്യം നിര്‍മിച്ച കാലത്തു തന്നെയാണ് സാറ എഴായിരം പൗണ്ട് ശമ്പളത്തില്‍ സ്വകാര്യ വിദ്യാലയത്തില്‍ അധ്യാപികയായി ചേര്‍ന്നത്.
എന്നാല്‍ ഇത്രയും കാലം ഈ പരസ്യ ചിത്രം ടെലിവിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല. എന്നാല്‍ അടുത്ത കാലത്ത് പരസ്യം നേടിയ രണ്ട് അവാര്‍ഡുകളാണ് സാറയെ വെട്ടിലാക്കിയത്. പരസ്യം കണ്ട ആരോ യൂട്യൂബില്‍ ഈ പരസ്യം പോസ്‌റ്റു ചെയ്യുകയായിരുന്നു.
ഡിസംബറില്‍ സാറയുടെ വിദ്യാര്‍ഥികള്‍ തന്നെയാണ് പരസ്യം യൂട്യൂബില്‍ നിന്നും കണ്ടെത്തിയത്. സാറ ഇരുപത് വയസുള്ളപ്പോള്‍ അഭിനയിച്ച അശ്ലീല പരസ്യം വ്യാപകമായ തോതില്‍ സ്‌കൂളില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സാറയെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്‌തിട്ടുണ്ട്.
എന്തായാലും യൂട്യൂബിലെ പരസ്യം ലോക ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. വിവാദമുണ്ടായതിനു ശേഷം ഏകദേശം 40000 ത്തോളം പേരാണ് ഈ പരസ്യം കണ്ടത്.












Click it and Unblock the Notifications