വിപണിയില്‍ കരടികള്‍ പിടിമുറുക്കി
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ കരടികള്‍ പിടിമുറുക്കി. ബിഎസ്ഇ സൂചികയായ സെന്‍സെക്സ് 688 പോയിന്റ് ഇടിഞ്ഞപ്പോള്‍ എന്‍എസ്ഇ സൂചിക നിഫ്റ്റിയിലെ നഷ്ടം 208 പോയിന്റാണ്.
തുടക്കത്തിലേ ഇടിവിലായിരുന്ന വിപണി വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ കനത്ത വില്പന സമ്മര്‍ദത്തിന് അടിപ്പെടുകയായിരുന്നു. മുന്‍നിര കമ്പനികളുടെ മൂന്നാം പാദ ഫലം മികച്ചതാവുമെന്ന പ്രതീക്ഷകളൊന്നും വിപണിയിലെ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചില്ല. വാരാന്ത്യ ദിനത്തില്‍ വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും വിപണി തിരിച്ചുവരവിന്റെ സൂചന നല്‍കിയില്ല.
എസിസി, റാന്‍ബാക്സി, ഐഡിയ തുടങ്ങിയ ഏതാനും മുന്‍നിര ഓഹരികള്‍ മാത്രമാണ് മുന്നോട്ടുപോയത്. റിലയന്‍സ്, ഡിഎല്‍എഫ്, എന്‍ടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍, വിപ്രോ തുടങ്ങിയ മുന്‍നിര ഓഹരികളെല്ലാം കനത്ത തകര്‍ച്ചയെ നേരിട്ടു.
ഈയാഴ്ച ഒടുവിലത്തെ മൂന്ന് ദിവസങ്ങളില്‍ വിപണിയില്‍ കണ്ട പ്രവണത ഇടിവ് തുടരുമെന്ന സൂചനയാണ് നല്‍കുന്നത്. 5900 എന്ന പ്രതിരോധത്തില്‍ നിന്നും 200 പോയിന്റ് കൂടി നിഫ്റ്റി ഇടിഞ്ഞതോടെ വിപണിയില്‍ തിരുത്തല്‍ തുടരുമെന്ന സൂചന വ്യക്തമാണ്.












Click it and Unblock the Notifications