Get Updates
Get notified of breaking news, exclusive insights, and must-see stories!

1900 വര്‍ഷം പഴക്കമുള്ള ക്ഷേത്രം വികസിപ്പിക്കുന്നു

പട്‌ന: വിസ്‌മൃതിയിലാണ്ട നളന്ദ സര്‍വകലാശാല പുനരുദ്ധരിച്ചതിനു ശേഷം ബീഹാര്‍ സര്‍ക്കാര്‍ മറ്റൊരു വെല്ലുവിളി ഏറ്റെടുക്കുന്നു.

രാജ്യത്തെ പ്രവര്‍ത്തനോന്മുഖമായ ഏറ്റവും പഴയ ക്ഷേത്രം വികസിപ്പിക്കാന്‍ ഒരുങ്ങുകയാണ്‌ ബീഹാര്‍ സര്‍ക്കാര്‍. ബീഹാറിലെ കെയ്‌മൂര്‍ ജില്ലയിലെ വൈഷ്‌ണവോ ദേവിയുടെ പ്രതിഷ്ഠയുള്ള മുണ്ടേശ്വരി ക്ഷേത്രമാണ്‌ വികസിപ്പിക്കാന്‍ സര്‍ക്കാര്‍ പരിപാടിയിടുന്നത്‌.

അറുനൂറ്റിയെട്ട്‌ അടി ഉയരമുള്ള കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രം മുടങ്ങാതെ കര്‍മ്മങ്ങള്‍ നടക്കുന്ന രാജ്യത്തെ ഏറ്റവും പുരാതന ക്ഷേത്രമാണ്‌. ക്ഷേത്രത്തിന്‌ 1900 വര്‍ഷം പഴക്കമുണ്ടെന്ന്‌ ബീഹാറിലെ മതബോധന ട്രസ്‌റ്റ്‌ അധികാരിയായ ആചാര്യ കിഷോര്‍ കുനാല്‍ അവകാശപ്പെട്ടു.

ക്ഷേത്രത്തിനു സമീപത്തുള്ള ശിലാശാസനങ്ങളും ഔദ്യോഗിക രേഖകളുമാണ്‌ ഇവര്‍ ക്ഷേത്ര ഉത്‌പത്തിയുടെ തെളിവായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌. രേഖകള്‍ പ്രകാരം ക്ഷേത്രം എ.ഡി 108 മുതല്‍ ഇവിടെ പ്രാര്‍ഥനയും മറ്റു ക്ഷേത്രാചരങ്ങളും നടന്നു വരുന്നതായി ക്ഷേത്രമധികാരികള്‍ പറയുന്നത്‌.

കൂടാതെ പുരാവസ്‌തു വകുപ്പധികൃതര്‍ ശിലാശാസനങ്ങളെക്കുറിച്ച്‌ നടത്തിയ പഠനത്തില്‍ ശകവര്‍ഷാരംഭത്തിനോടനുബന്ധിച്ചു നിര്‍മിച്ച ക്ഷേത്രം എഡി 320ലെ ഗുപ്‌ത സാമ്രാജ്യത്തിന്റെ കാലഘട്ടത്തിനു മുന്പേ മുമ്പേ പൂര്‍ത്തിയായിരുന്നുവെന്ന് കിഷോര്‍ കുനാല്‍ അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+