പക്ഷിപ്പനി: സ്ഥിതി ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളലേക്ക് വ്യാപിക്കുന്നു. വ്യഴാഴ്‌ച പുതുതായി മൂന്ന് ജില്ലകളില്‍ക്കൂടി പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ഇതിനിടെ ബംഗാളില്‍ പടര്‍ന്നുപിടിയ്‌ക്കുന്ന പക്ഷിപ്പനി കൂടുതല്‍ ഗുരുതരമാണെന്ന് ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‌കിയിട്ടുണ്ട്. മണിപ്പൂരിലും മഹാരാഷ്ട്രയിലും ഉണ്ടായതിനേക്കാള്‍ ഗുരുതരമായ സ്ഥിതി വിശേഷമാണ് ബംഗാളിലേതെന്നാണ് ലോക ആരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
പക്ഷേ രോഗം പടര്‍ന്നു പിടിച്ചിട്ടുള്ള പ്രദേശങ്ങളിലെ നാല് ലക്ഷം കോഴികളെ കൊന്നൊടുക്കുന്ന നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. പക്ഷിപ്പനി ബംഗാളിലെ കിര്‍നഹാര്‍, ബിഭ്‌ഹം, ബര്‍വന്‍, മൂര്‍ഷിദാബാദ് എന്നീ സംസ്ഥാനങ്ങളിലേക്ക് പടര്‍ന്നു പിടിച്ചിട്ടുണ്ടെന്ന് ബംഗാള്‍ മൃഗ വിഭവശേഷി മന്ത്രി അനിസൂര്‍ റഹ്മാന്‍ കൊല്‍ക്കത്തയില്‍ പറഞ്ഞു.
പുതിയതായി പക്ഷിപ്പനി കണ്ടെത്തിയ പ്രദേശങ്ങളില്‍ നിന്ന് ശേഖരിച്ച പക്ഷികളുടെ ശരീരഭാഗങ്ങള്‍ ഭോപ്പാലിലെ ലാബറട്ടറിയിലേക്ക് പരിശോധനയ്‌ക്കായി കൊണ്ടു പോയിട്ടുണ്ട്.












Click it and Unblock the Notifications