സിപിഎം പൊലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: ആര്‍എസ്‌എസിനോടുള്ള യുഡിഎഫിന്റെ സമീപനത്തിന് പിണറായി വിജയന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.
സിപിഎം പൊലീസിനെ രാഷ്ട്രീയ വല്‍ക്കരിക്കുന്നതുകൊണ്ടാണ് സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
കേസിലെ പ്രതികളെ തീരുമാനിക്കുന്നത് ബ്രാഞ്ച് കമ്മറ്റി മുതല്‍ എകെജി സെന്റര്‍ വരെയുള്ള ഓഫീസുകളാണ്. സിപിഎമ്മും ആര്‍എസ്‌എസും കൊലപാതക രാഷ്ട്രീയം തുടരുകയാണ്. ഇരുകൂട്ടരും ഊരിയവാള്‍ ഉറയിലിടണം. അക്രമങ്ങള്‍ അവസാനിപ്പിക്കണം- അദ്ദേഹം ആവശ്യപ്പെട്ടു.
കണ്ണൂരിലെ ബോംബ് നിര്‍മ്മാണ കേന്ദ്രങ്ങള്‍ റെയ്‌ഡ് ചെയ്യാന്‍ സര്‍ക്കാര്‍ സന്നദ്ധത കാണിക്കണം. സമാധാനം പുനസ്ഥാപിയ്‌ക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയാറാവണം. സിപിഎം പ്രവര്‍ത്തരുടെ ജീവന്‍ പോലും ഇടതുസര്‍ക്കാറിന് സംരക്ഷിക്കാന്‍ കഴിയുന്നില്ല- ചെന്നിത്തല ആരോപിച്ചു.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.












Click it and Unblock the Notifications