മുസ്ലിംങ്ങള്‍ താടി വടിയ്‌ക്കരുതെന്ന് മത സംഘടന
ഇസ്ലമബാദ്: പാകിസ്‌താനിലെ ഒരു മുംസ്ലിം തീവ്രവാദ സംഘടന താടിരോമം വടിച്ചുകളയുന്ന പുരുഷന്മാര്‍ക്ക് പിഴയേര്‍പ്പെടുത്തി.
ആരെങ്കിലും താടിരോമം വടിച്ചുകളഞ്ഞതായി കണ്ടാല്‍ അവരില്‍ നിന്നും അയ്യായിരം രൂപ പിഴയീടാക്കുമെന്നാണ് സംഘടന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തന്‍സിം ബിലംറൂഫ് എന്ന സംഘടനയാണ് താടിവടിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കന്നത്. സംഘടനയുടെ മേധാവിയായ ഹാജി നംദാര്‍ ആണ് സംഘടനയുടെ എഫ്‌എം റേഡിയോ സ്‌റ്റേഷന്‍ മുഖാന്തിരം ഈ വിലക്കിനെക്കുറിച്ച് ജനങ്ങളെ അറിയിച്ചത്.
താടി വടിച്ചുകളയുന്നത് അനിസ്ലാമികമാണെന്നും ഇസ്ലാം മതത്തിലുള്ള പുരുഷന്മാര്‍ താടി വളര്‍ത്തണമെന്നും ഹാജി പറഞ്ഞു. ഇതിന് മുമ്പും ഈ സംഘടന പലകാര്യങ്ങള്‍ക്കും പിഴയേര്‍പ്പെടുത്തിയിട്ടുണ്ട്.
ഡിഷ് ആന്റിനവഴി ടിവി ചാനലുകള്‍ കാണുന്നതും, ദിവസം അഞ്ചു തവണ പ്രാര്‍ത്ഥിക്കാതിരിക്കുന്നതിനുമൊക്കെയായിരുന്നു മുമ്പ് പിഴയേര്‍പ്പെടുത്തിയത്. ഇതേപോലെ പാട്ടുകേള്‍ക്കുന്നതും സംഘടന നിരോധിച്ചിരുന്നു. ആരുടെയെങ്കിലും കയ്യില്‍നിന്നും കസറ്റ് കണ്ടെത്തിയാല്‍ അഞ്ഞൂറുരൂപയാണ് പിഴയിട്ടിരുന്നത്.
തലയില്‍ തൊപ്പി ധരിക്കാത്തതിന് ഗോത്രവര്‍ഗ്ഗമുസ്ലിംങ്ങളെ സംഘടനാംഗങ്ങല്‍ മര്‍ദ്ദിക്കുകയും ചെയ്‌തിരുന്നു. ഈ സംഘടനയ്‌ക്ക് മംഗള്‍ ബാഗിന്റെ നേതൃത്വത്തിലുള്ള ലഷ്‌കര്‍ ഇ ഇസ്ലാമുമായി ബന്ധമുണ്ട്.












Click it and Unblock the Notifications