പാസ്റ്റര്‍ ചമഞ്ഞ് നാലു വിവാഹം ചെയ്‌തയാള്‍ പിടിയില്‍
ബാംഗ്ലൂര്‍: നാലു തവണ വിവാഹം കഴിച്ച വ്യാജ പാസ്റ്റര്‍ ബാംഗ്ലൂരില്‍ അറസ്റ്റിലായി. കോയമ്പത്തൂര്‍ സ്വദേശിയായ വിജയ് ജോസഫിനെ(40)യാണ് നാലാം ഭാര്യയായ പമേലയുടെ പരാതിയെത്തുടര്‍ന്ന് പൊലീസ് അറസ്റ്റുചെയ്‌തത്.
പ്രാര്‍ത്ഥനയ്‌ക്ക് പോകുന്ന വിടുകളിലെ കുടുംബാംഗങ്ങളുമായി പരിചയം സ്ഥാപിച്ചശേഷം പെണ്‍കുട്ടിയെ താന്‍ വിവാഹം ചെയ്‌തുകൊള്ളാമെന്ന് പറഞ്ഞാണത്രേ ഇയാള്‍ വിവാഹത്തട്ടിപ്പ് നടത്തുന്നത്.
ഇങ്ങനെ പരിചയം സ്ഥാപിച്ച കുടുംബങ്ങളില്‍ നിന്നാണ് നാലുസ്‌ത്രീകളെയും വിവാഹം ചെയ്‌തത്. 1989ലായിരുന്നു ആദ്യ വിവാഹം. 1994ല്‍ വീണ്ടും വിവാഹം ചെയ്‌തു. പിന്നീട് 2007ല്‍ രണ്ടു വിവാഹങ്ങളും നടത്തി, 2007 സെപ്‌റ്റംബറിലായിരുന്നു പമേലയുമായുള്ള വിവാഹം.
മൂന്നുസ്‌ത്രീകളെ കേരളത്തില്‍ നിന്നുമാണ് വിവാഹം ചെയ്‌തതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കാര്യങ്ങളുടെ സത്യാവസ്ഥയറിയാന്‍ അന്വേഷണം കേരളത്തിലേയ്‌ക്കും വ്യാപിപ്പിക്കുമെന്ന് ബാംഗ്ലൂര്‍ പൊലീസ് അറിയിച്ചു.












Click it and Unblock the Notifications