ഡോക്ടര്‍ പതിനാലുകാരിയെ മാനഭംഗപ്പെടുത്തി
മുംബൈ: മുംബൈയില്‍ വീണ്ടും ഡോക്ടര്‍ക്കെതിരെ ലൈംഗിക പീഡനാരോപണം. സുരേന്ദ്ര തിവാരി എന്ന ഡോക്ടര്‍ക്കെതിരെയാണ് പതിനാലുവയസ്സുള്ള പെണ്‍കുട്ടിയും മാതാവും പീഡനാരോപണം ഉന്നയിച്ചിരിയ്‌ക്കുന്നത്.
മുംബൈയിലെ ദിന്‍ദോഷിയിലുള്ള ക്ലിനിക്കില്‍ വച്ചാണത്രേ ഡോക്ടര്‍ കുട്ടിയെ പീഡിപ്പിച്ചത്. പരിശോധനയ്‌ക്കായി കുട്ടി ഉള്ളില്‍കടന്നപ്പോള്‍ മാതാവിനെ അകത്തുകടക്കാന്‍ സമ്മതിക്കാതെ ഡോക്ടര്‍ ക്ലിനിക്കിന്റെ ഷട്ടര്‍താഴ്‌ത്തിക്കളയുകയും കുട്ടിയെ മാനഭംഗപ്പെടുത്തുകയുമായിരുന്നു. പിന്നീട് കുട്ടിയെ അയാള്‍ മുറിയുടെ പിന്‍വാതിലിലൂടെയാണ് പുറത്തിറക്കിവട്ടത്.
സംഭവം നടന്നത് വെള്ളിയാഴ്‌ചയാണ് അന്ന് മുതല്‍ ഡോക്ടര്‍ തിവാരി ഒളിവില്‍ പോവുകയും ചെയ്‌തു. കേസന്വേഷണത്തിനായി പൊലീസ് ഇയാളെ തേടിക്കൊണ്ടിരിക്കുകയാണ്.
പുതുവര്‍ഷരാത്രിയില്‍ ജൂഹു കടപ്പുറത്ത് വച്ച് രണ്ട് സ്‌ത്രീകളെ ജനക്കൂട്ടം അപമാനിച്ചതിനെ പിന്നാലെ മുംബൈയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ലൈംഗിക കുറ്റകൃത്യത്തില്‍ ഏറ്റവും പുതിയതാണ് ഈ കേസ്.
ഇതിന് മുമ്പ് ഒരു വാര്‍ത്താ ചാനല്‍ ലേഖിക മുംബൈയിലെ ഒരു പ്രമുഖനായ സൗന്ദര്യ ശസ്‌ത്രക്രിയാ വിദഗ്‌ധന്‍ അപമാനിച്ചുവെന്നാരോപിച്ച് പരാതി നല്‍കിയിരുന്നു.
സ്‌ത്രീകള്‍ക്ക് സുരക്ഷിതമായി പുറത്തിറങ്ങി നടക്കാന്‍ പോലും കഴിയാത്ത മേഖലയായി മുംബൈ നഗരം മാറുന്നുവെന്ന് ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പരക്കെ നിരീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications