മകളെ പീഡിപ്പിച്ച പിതാവിന് അപ്പീലിന് അര്‍ഹതയില്ല
ദില്ലി: 16 വയസായ മകളെ ബലാത്സംഗം ചെയ്‌ത പിതാവിന് ജീവപരന്ത്യം ശിക്ഷ ശരി വെച്ച രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധിക്കെതിരെ നല്‌കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി.
സ്വന്തം മകളെ ബലാത്സംഗം ചെയ്‌ത ഹനുമന്ത് സിങിന് അപ്പീല്‍ നല്‌കാന്‍ പോലും യോഗ്യതയില്ലെന്ന് സുപ്രീം കോടതി നീരിക്ഷിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ആള്‍വാറില്‍ 2000 ഓഗസ്‌റ്റിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ആള്‍വാര്‍ നിവാസിയായ ഹനുമന്ത് സിങ് മറ്റാരും വീട്ടിലില്ലാത്ത സമയത്ത് 16 വയസായ സ്വന്തം മകളെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം പുറത്തറിഞ്ഞാലുള്ള ഭവിഷ്യത്തോര്‍ത്ത് പെണ്‍കുട്ടി ഇക്കാര്യം പുറത്താരോടും പറഞ്ഞില്ല. പക്ഷേ 2001 ഒക്ടോബറില്‍ പെണ്‍കുട്ടിയുടെ മാതാവ് ഹനുമന്ത് സിങിനെതിരെ പോലീസില്‍ പരാതി നല്‌കുകയായിരുന്നു.
കേസില്‍ കീഴ്‌ക്കോടതി ഹനുമന്ത് സിങിന് ജീവപരന്ത്യം ശിക്ഷ വിധിച്ചു.കീഴ്‌ക്കോടതി വിധിക്കെതിരെ പ്രതി രാജസ്ഥാന്‍ ഹൈക്കോടതിയില്‍ പരാതി നല്‌കിയെങ്കിലും കോടതി അത് തള്ളി. സ്വന്തം മകളെ ബലാത്സംഗം ചെയ്യുക വഴി പിതാവും മകളും തമ്മിലുള്ള പരിശുദ്ധമായ ബന്ധം പ്രതി തകര്‍ത്തുവെന്ന് ജീവപരന്ത്യം ശിക്ഷ ശരിവെച്ചു കൊണ്ട് കോടതി പറഞ്ഞു.
തുടര്‍ന്ന് ഹൈക്കോടതി വിധിക്കെതിരെ പ്രതി നല്‌കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വെള്ളിയാഴ്‌ച സുപ്രീം കോടതി രണ്ടംഗ ബെഞ്ച് പ്രതിയ്‌ക്ക് ഈ കേസില്‍ അപ്പീല്‍ നല്‌കാനുള്ള യോഗ്യത പോലുമില്ലെന്ന് നീരിക്ഷിച്ചത്.












Click it and Unblock the Notifications