Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തില്‍ പീഡനം: യാത്രക്കാരനെ ഇറക്കിവിട്ടു

മുംബൈ: ഗോ എയര്‍ വിമാനത്തിലെ രണ്ടു ജീവനക്കാരികളെ യാത്രക്കാരന്‍ വിമാനത്തിനകത്തുവച്ച്‌ അപമാനിച്ചതായി പരാതി.

സംഭവുമായി ബന്ധപ്പെട്ട്‌ ഗോ എയറിന്റെ ജി8-111 വിമാനത്തില്‍ വെള്ളിയാഴ്ച ജയ്‌പൂരില്‍ നിന്നും ദില്ലിയിലേക്ക്‌ യാത്രചെയ്യുകയായിരുന്ന പ്രകാശ്‌ വേദ്‌ എന്ന ബിസിനസുകാരനെ മുംബൈ വിമാനത്താവളത്തില്‍ ഇറക്കിവിട്ടു.

വിമാനത്തില്‍ കയറിയ ഉടന്‍തന്നെ ഇയാള്‍ ജീവനക്കാരികളോട്‌ മോശമായി പെരുമാറിയിരുന്നുവത്രേ. ഇയാളുടെ പീഡനം അസഹ്യമായപ്പോള്‍ ജീവനക്കാരികള്‍ എയര്‍പോര്‍ട്ട്‌ ഗ്രൗണ്ട്‌ സ്‌റ്റാഫിനോടും പൈലറ്റിനോടും പരാതിപ്പെടുകയായിരുന്നു.

പിന്നീട്‌ സഹര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം എത്തിയ ഉടന്‍തന്നെ ഇയാളെ വിമാനത്തില്‍ നിന്നും പുറത്തിറക്കി. തുടര്‍ന്ന്‌ എയര്‍പോര്‍ട്ട്‌ പൊലീസ്‌ ഇയാളെ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി.

പ്രകാശിനെതിരെ പീഡക്കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന്‌ സിഐഎസ്‌എഫ്‌ കമാന്‍ഡന്റ്‌ സഞ്‌ജയ്‌ പ്രകാശ്‌ അറിയിച്ചു. ജീവനക്കാര്‍ക്ക്‌ സംരക്ഷണമേര്‍പ്പെടുത്തുന്ന നയത്തിന്റെ ഭാഗമായാണ്‌ അപമര്യദയായി പെരുമാറിയ യാത്രക്കാരനെ ഇറക്കിവിട്ടതെന്ന്‌ ഗോ എയര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+