21 പേരെ വധിച്ച കുടുംബം പിടിയില്‍
ബാംഗ്‌ളൂര്‍: സ്വത്തിനു വേണ്ടി 21 പേരെ കൊന്ന കൊലയാളിയേയും കുടുംബത്തെയും പോലീസ് അറസ്‌റ്റു ചെയ്‌തു. മഹാരാഷ്ട്ര സ്വദേശികളായ ചന്ദ്രകാന്ത് ശര്‍മ്മ( 48), ഭാര്യ ഹര്‍ഷ ശര്‍മ്മ ( 43), മകന്‍ മഞ്‌ജു ശര്‍മ്മ (മാണ്ഡോ) എന്നിവരെയാണ് ബാഗ്‌ളൂര്‍ പോലീസ് അറസ്‌റ്റു ചെയ്‌തത്.
ഇവര്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന വീട്ടുടമസ്ഥനായ വൃദ്ധന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായപ്പോഴാണ് മറ്റ് കൊലപാതകങ്ങളുടെയും ചുരുളഴിഞ്ഞത്. മഹാരാഷ്ട്രയിലെ പൂനെ, നാസിക്, അന്ധേരി അടക്കം വിവിധ സ്ഥലങ്ങളിലായി ഇരുപതോളം പേരെ സ്വത്ത് വകകള്‍ തട്ടിയെടുക്കുന്നതിനായി കൊന്നിട്ടുണ്ടെന്ന് ചന്ദ്രകാന്ത് ശര്‍മ്മ പറഞ്ഞു.
ഇവര്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ ഉടമസ്ഥനായ ചാമരാജ് പേട്ട് നിവാസിയായ ബെസ്‌കോം റിട്ടയേഡ് എഞ്ചിനീയര്‍ രാഘവനെ(62) ചന്ദ്രകാന്തും കുടുംബവും ചേര്‍ന്നാണ് വധിച്ചതെന്ന് പോലീസ് പറഞ്ഞു. വാടക തരാമെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയതിനു ശേഷം കയര്‍ മുറുക്കി മൂവരും ചേര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു.
ഇതിനു ശേഷം ജഡം തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോയി കത്തിച്ച ശേഷം ഉപേക്ഷിച്ച മൃതദേഹം കഴിഞ്ഞ 11ന് പോലീസ് കണ്ടെത്തിയിരുന്നു. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ എന്നു പറഞ്ഞാണ് ചന്ദ്രകാന്തും കുടുംബവും ഇവിടെ താമസിച്ചിരുന്നത്.
കൊലപാതകത്തിനു ശേഷം രാഘവയുടെ വീട് വ്യാജ രേഖകള്‍ ചമച്ച് 1.5 കോടി രൂപയ്‌ക്ക് ഇവര്‍ മറ്റൊരള്‍ക്ക് വിറ്റിരുന്നു. ശ്വാസം മുട്ടിച്ചും സള്‍ഫ്യൂരിക്ക് ആസിഡ് ഒഴിച്ചും പലപ്പോഴും വാടകക്കൊലയാളികളെ ഉപയോഗിച്ചുമാണ് ഇവര്‍ ഇരകളെ കൊന്നിരുന്നത്.
ഇത്രയും കൊലപാതകങ്ങള്‍ നടത്തിയിട്ടും വിദഗ്‌ദ്ധമായി ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഇതു വരെ ഒരു കൊലപാതകത്തിലും പിടിക്കപ്പെട്ടിട്ടില്ലായെന്നു പറഞ്ഞാണ് രാഘവയെ കൊല്ലുന്നതിന് ഭാര്യയെയും മകനെയും കൂട്ടു നിലക്കാന്‍ പ്രേരിപ്പിച്ചത്. പല സ്ഥലങ്ങളിലായി വ്യാജ രേഖകള്‍ ചമയ്‌ക്കുക വഴി 15 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പരന്പര കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ഒരു സ്ത്രീയെ ബാംഗ്ളൂരില്‍ അറസ്റ്റ് ചെയ്തിരുന്നു.












Click it and Unblock the Notifications