Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ വികസനം അട്ടിമറിയ്‌ക്കപ്പെട്ടു: വയലാര്‍ രവി

തിരുവനന്തപുരം: തത്വചിന്തയും വരട്ടുവാദവും കേരളത്തെ രക്ഷപ്പെടുത്തില്ലെന്ന്‌ കേന്ദ്രമന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ചൂതുകളിയില്‍ കേരളത്തിന്റെ വികസനം അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

കേരള സര്‍വ്വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ്‌ വകുപ്പിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കുറച്ചു നേതാക്കള്‍ കയ്യടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നത്‌ കേരളത്തിന്‌ ഗുണം ചെയ്യുമോയെന്ന്‌ ആലോചിക്കണം.

ഭൂമി കയ്യേറുന്നവര്‍ക്കെതിരെ നടപടിവേണം. അത്‌ കണ്ട്‌ കുറച്ചുപേര്‍ കയ്യടിക്കും. പക്ഷേ കയ്യടിക്കു വേണ്ടിയുള്ള പ്രവര്‍ത്തനം കേരളത്തിന്‌ ഗുണം ചെയ്യുമോയെന്ന്‌ ആലോചിക്കണം. സംസ്ഥാനത്തിന്‌ പൊതുവായ വികസനത്തിന്‌ എന്തു ചെയ്യണമെന്ന ചിന്ത രാഷ്ട്രീയ നേതൃത്വത്തിന്‌ ഉണ്ടാകണം- അദ്ദേഹം പറഞ്ഞു.

1957 ല്‍ ഗ്വാളിയോര്‍ റയോണ്‍സിനായി ബിര്‍ളയെയും 67ല്‍ ടെല്‍ക്കിനായി ഹിറ്റാച്ചിയെയും സൗജന്യങ്ങള്‍ നല്‍കിക്കൊണ്ടുതന്നെ കേരളം കൂട്ടിക്കൊണ്ടുവന്നു. എന്നാല്‍ ആ ദിശയില്‍ മുന്നോട്ടുപോകാനായില്ല.

ഗള്‍ഫിലും മറ്റ്‌ വിദേശ രാജ്യങ്ങളിലുംപോയി പണിയെടുക്കുന്നവര്‍ അയച്ചുതരുന്ന പണമാണ്‌ കേരളീയ സമ്പദ്‌ ഘടനയുടെ മുഖ്യ സമ്പാദ്യം. ഇതില്ലായിരുന്നുവെങ്കില്‍ കേരളത്തിന്റെ സ്ഥിതി എന്താകുമായിരുന്നുവെന്ന്‌ ചിന്തിക്കണം.

വിദ്യാഭ്യാസ രംഗത്ത്‌ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുകൊണ്ട്‌ നാമൊന്നും നേടില്ല. ലാഭം മുഴുവന്‍ അന്യസംസ്ഥാനങ്ങള്‍ നേടുന്നു. എന്തിനെയും എതിര്‍ക്കുകയാണ്‌ ഇവിടത്തെ രീതി.

വികസനത്തിന്റെ കാലമാണിപ്പോള്‍ അതുകണ്ടില്ലെങ്കില്‍ കേരളം പിന്തള്ളപ്പെടും. രാഷ്ട്രീയമത്സരത്തില്‍ പലതും നമുക്ക്‌ നഷ്ടപ്പെട്ടു. അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്‌ പകരം നിഷേധിക്കാനാണ്‌ നമുക്ക്‌ താല്‍പര്യം- രവി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+