വെട്ടിനിരത്തല്‍: വി.എസിനും ഗുരുദാസനുമെതിരെ പരാതി
കൊല്ലം: വ്യാഴാഴ്‌ച സമാപിച്ച സിപിഎം ജില്ലാ സമ്മേളനത്തില്‍ തോറ്റ പിണറായി പക്ഷക്കാര്‍ പൊളിറ്റ് ബ്യൂറോയ്‌ക്ക് പരാതി നല്‍കുന്നു.
തിരഞ്ഞെടുപ്പില്‍ നാലുപേരെ തിരഞ്ഞുപിടിച്ച് തോല്‍പ്പിക്കകയായിരുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും മന്ത്രി പി.കെ ഗുരുദാസനും എതിരെയാണ് പരാതി.
സമ്മേളനത്തിന്റെ പ്രധാനപ്പെട്ട രണ്ടുദിവസത്തെ ചര്‍ച്ചകളിലും പങ്കെടുക്കാത്ത വി.എസ് അച്യുതാനന്ദന്‍ കമ്മിറ്റി തിരഞ്ഞെടുപ്പിന്റെ തലേന്ന് രാത്രി തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെത്തി ഗുരുദാസനുമായി ഗൂഡാലോചന നടത്തിയാണ് മത്സരം സംഘടിപ്പിച്ചതെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ ആരോപണം.
പൊളിറ്റ് ബ്യൂറോയുടെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി സംഘടനയില്‍ താരതമ്യേന ജൂനിയറായ രണ്ടുപേരെ വി.എസ് പക്ഷം ജില്ലാ കമ്മിറ്റിയിലേക്ക് മത്സരിപ്പിച്ചെന്നും അവര്‍ ആരോപിക്കുന്നു. വിഭാഗീയമായ മത്സരമായിരുന്നു നടന്നതെന്ന് ആരോപിച്ച് പിണറായി പക്ഷം രംഗത്തുവരുന്നതിന് പുറകില്‍ തിരുവനന്തപുരം സമ്മേളനത്തിന് എതിരെയുയര്‍ന്ന ആരോപണങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യവുമുണ്ടെന്ന് നിരീക്ഷിക്കപ്പെടുന്നു.
പിണറായി വിജയന്റെ വിശ്വസ്‌തനായ എം.കെ ഭാസ്‌കരന്റെ ഭാര്യ രാജമ്മ, മരുമകന്‍ പി.എ എബ്രഹാം, ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റ് മാനേജരും എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയുമായ കെ. വരദരാജന്‍, അഡ്വക്കറ്റ് വി. രവീന്ദ്രന്‍ നായര്‍ എന്നിവരെയാണ് വി.എസ് പക്ഷം വെട്ടിവീഴ്‌ത്തിയത്.
രാജമ്മയെ വെട്ടിനിരത്തിയതിനെതിരെ ജില്ലിയിലെ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെക്കൊണ്ട് പൊളിറ്റ് ബ്യൂരോ അംഗം വൃന്ദാ കാരാട്ടിന് പരാതി നല്‍കിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഒരു വനിതയ്‌ക്കെതിരെയുള്ള നീക്കമെന്ന് ചിത്രീകരിച്ചാണ് പരാതി നല്‍കുക.
തോല്‍പ്പിക്കപ്പെട്ട നാലുപേര്‍ക്കെതിരെ ബ്രാഞ്ച് സമ്മേളനങ്ങലില്‍പ്പോലും ഒരു പരാതിയും ഉയര്‍ന്നിരുന്നില്ലെന്ന് പിണറായിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications