Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന് ഭ്രാന്താണെന്നു രാഘവന്‍

കൊച്ചി: സാധാരണ കാവലിനായി വീട്ടിനു മുന്നില്‍ ഒരു ജീവിയെ കൂട്ടിലിട്ടു വളര്‍ത്താറുണ്ടെന്നും ഇതുപോലെയാണു പിണറായിക്കു മന്ത്രി സുധാകരനെന്നും എം.വി.രാഘവന്‍.

സുധാകരന്റെ കുര പിണറായി വിജയനു വേണ്ടിയാണെന്നു വ്യക്‌തമായി. സുധാകരനെ ന്യായീകരിച്ചുകൊണ്ടു പിണറായി പരസ്യമായി രംഗത്തു വന്നത്‌ ഇതിന്‌ തെളിവാണ്‌. സുധാകരനെ ഭ്രാന്തിനു ചികില്‍സിക്കാന്‍ താന്‍ തന്നെ കൊണ്ടുപോയിട്ടുണ്ട്‌. പക്ഷെ ആ നന്ദിയൊന്നും ഇപ്പോഴില്ല. ഇതുവരെ പ്രസംഗിച്ചു, ഇനി പ്രവര്‍ത്തിക്കും എന്നാണു സുധാകരന്‍ പറയുന്നത്‌. ഭ്രാന്തു മൂത്താല്‍ സാധാരണ കത്തിയെടുത്തു കുത്തുകയാണു ചെയ്യുന്നത്‌. സുധാകരനും അങ്ങനെ ചെയ്യുന്ന ലക്ഷണമാണു കാണുന്നത്‌.

പരിയാരം മെഡിക്കല്‍ കോളജ്‌ ഭരണ സമിതി പിടിച്ചെടുക്കാന്‍ സിപിഎം നടത്തിയ കളികളില്‍ കള്ളവോട്ട്‌ ഒഴിച്ചുള്ള എല്ലാ കളികളും പാര്‍ട്ടി സമ്മേളനങ്ങള്‍ പിടിച്ചെടുക്കാനും പിണറായി ചെയ്യുന്നുണ്ട്‌. പ്രലോഭനവും ഭീഷണിയും ജോലി, പണം വാഗ്ദാനവുമെല്ലാമായാണ് പിണറായിയുടെ പിടിച്ചെടുക്കല്‍.

പുതിയ സെക്രട്ടറി വന്നാല്‍ ഇന്നത്തെ വി.എസ്‌.അച്യുതാനന്ദന്റെ അവസ്ഥ നാളെ പിണറായിക്കും നേരിടേണ്ടിവരും. അച്യുതാനന്ദനു മുന്നില്‍ ഇനി രണ്ടു മാര്‍ഗമേയുള്ളൂ. ഒന്നുകില്‍ പിണറായിക്കു കീഴടങ്ങുക, അല്ലെങ്കില്‍ പാര്‍ട്ടി വിടുക. ഇതില്‍ പിണറായിക്കു കീഴടങ്ങുന്ന ലക്ഷണമാണു കാണുന്നത്‌. കാരണം പാര്‍ട്ടിക്കു പുറത്തുപോയി രക്ഷപ്പെടുക പ്രയാസമാണ്‌.

ലോട്ടറി രാജാവ്‌ സാന്റിയാഗോ മാര്‍ട്ടിനു രണ്ടു കോടി രൂപ തിരിച്ചു കൊടുത്തെന്നു പാര്‍ട്ടിയും പണം കിട്ടിയെന്നു മാര്‍ട്ടിനും പറയുന്നു. പക്ഷെ എങ്ങനെ എപ്പോള്‍ കൊടുത്തുവെന്നും ഇത്രയും വലിയൊരു തുക പാര്‍ട്ടി എവിടെനിന്നു സംഘടിപ്പിച്ചു എന്നതും വ്യക്തമാക്കിയിട്ടില്ല. പിണറായിയുടേയും ജയരാജന്റേയും അനുമതിയില്ലാതെ ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന വേണുഗോപാല്‍ ഈ തുക സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നു വാങ്ങാന്‍ ധൈര്യപ്പെടില്ലെന്നു വളരെ വ്യക്‌തമാണെന്നും രാഘവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+