മൂന്നാം മുന്നണിയ്ക്ക് ശ്രമിക്കുമെന്ന് സിപിഎം
ദില്ലി: സിപിഎം പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയം പുറത്തിറക്കി. കോണ്‍ഗ്രസിനും ബിജെപിയ്‌ക്കും എതിരെ രാഷ്ട്രീയ ബദലിന് പാര്‍ട്ടി ശ്രമിക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു.
സിപിഎം ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് പ്രമേയം പുറത്തിറക്കിയത്.
വരുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമോ മുന്നണിയോ പാര്‍ട്ടി ഉണ്ടാക്കില്ല. മൂന്നാം ബദല്‍ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമാക്കിയുള്ള സംവിധാനം മാത്രമാകില്ലെന്നും പ്രമേയത്തില്‍ പറയുന്നു. സര്‍ക്കാറിന്റെ നവ ലിബറല്‍ നയങ്ങളെ സിപിഎം ചെറുത്ത് തോല്‍പ്പിക്കും.
ബിജെപി-ആര്‍എസ്‌എസ് കൂട്ടുകെട്ടിനെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരും. ഇടതുപക്ഷ ഐക്യം എല്ലാ ഇടതുപാര്‍ട്ടികളുടെയും ഉത്തരവാദിത്തമാണ്- പ്രമേയത്തില്‍ പറയുന്നു. കേന്ദ്രസര്‍ക്കാറിന്റെ വീഴ്‌ചകളാണ് തിരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് ഗുണം ചെയ്‌തതെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
അടുത്ത മൂന്നു വര്‍ഷത്തേയ്‌ക്കുള്ള നയപരിപാടികളും സമീപനങ്ങളും പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശദമായ ചര്‍ച്ചയ്‌ക്കുശേഷം കോയമ്പത്തൂരില്‍ നടക്കുന്ന പത്തൊന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രമേയം അവതരിപ്പിക്കും.
കേരളത്തില്‍ ജില്ലാ സമ്മേളനങ്ങള്‍ നടന്നത് മാര്‍ഗ്ഗരേഖയ്‌ക്ക് അനുസൃതമായാണോ എന്ന് പൊളിറ്റ് ബ്യൂറോ പരിശോധിക്കുമെന്ന് പ്രകാശ് കാരാട്ട് അറിയിച്ചു. സംസ്ഥാന സമ്മേളനത്തിന് മുമ്പ് ഇക്കാര്യത്തില്‍ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications