രാജസ്ഥാനില്‍ വീണ്ടും വിദേശ വനിത പീഡിപ്പിക്കപ്പെട്ടു
പുഷ്‌കാര്‍: രാജസ്ഥാനിലെ വിനോദസഞ്ചാര കേന്ദ്രമായ പുഷ്‌കാറില്‍ വീണ്ടും വിദേശ വനിതയ്‌ക്കെതിരെ ലൈംഗിക പീഡനം.
ഇത്തവണ ഒരു സ്വിറ്റ്‌സര്‍ലാന്റ് സ്വദേശിനിയാണ് പുഷ്‌കാറിലെ ഒരു ഹോട്ടലുടമയുടെ ക്രൂരതയ്‌ക്കിരയായത്. പുതുവര്‍ഷം പിറന്നശേഷം ഇത് മൂന്നാം തവണയാണ് രാജസ്ഥാനില്‍ നിന്നും വിനോദസഞ്ചാരികളായ സ്‌ത്രീകള്‍ക്കുനേരെയുള്ള ലൈംഗിക ചൂഷണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
നാനു പാലസ് എന്ന ഹോട്ടലിന്റെ ഉടമയാണത്രേ ഇരുപത്തിയഞ്ചാകാരിയായ ഈ സ്‌ത്രീയെ പീഡിപ്പിച്ചത്. യുവതിയുടെ പരാതിപ്രകാരം പുഷ്‌കാര്‍ പൊലീസ് ഹോട്ടലുടമയ്‌ക്കെതിരെ കേസ് രജിസ്‌റ്റര്‍ചെയ്‌തിട്ടുണ്ട്.
ഒരാഴ്‌ച മുമ്പാണ് സംഭവം നടന്നതെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സംഭവം നടന്ന ഉടന്‍ അവര്‍ പരാതിപ്പെട്ടില്ല. അവരെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കിയശേഷം മറ്റു നടപടികള്‍ സ്വീകരിയ്‌ക്കും- പൊലീസ് പറഞ്ഞു.
ജനുവരി ആദ്യം പാപമോചിനി ക്ഷേത്രത്തില്‍ വെച്ച് ഒരു അമേരിക്കന്‍ വനിതയെ അപമാനിച്ചതിന്റെ പേരില്‍ ഒരു പൂജാരിയെ പൊലീസ് അറസ്റ്റുചെയ്‌തിരുന്നു.
പിന്നീട് ഒരു പത്രപ്രവര്‍ത്തകയെ മാനഭംഗപ്പെടുത്തിയെന്നാരോപിച്ച് ബ്രീട്ടിഷ് ഹൈ കമ്മീഷന്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഒരു ഗസ്റ്റ് ഹൗസ് ഉടമയെയും പൊലീസ് പിടികൂടിയിരുന്നു. ഡിസംബറിലാണ് ഈ കേസിനാസ്‌പദമായ സംഭവം നടന്നത്.












Click it and Unblock the Notifications