Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിലര്‍ക്ക്‌ മനോവിഭ്രാന്തിയാണെന്ന്‌ പിണറായി

കണ്ണൂര്‍: പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും തകര്‍ക്കാനും ശ്രമിച്ച പിന്തിരിപ്പന്‍ ശക്തികള്‍ ക്ക്‌ പാര്‍ട്ടി സമ്മേളനങ്ങള്‍ വിജയകരമായി സമാപിക്കുമ്പോള്‍ വല്ലാത്ത മനോവിഭ്രാന്തി പിടിപെട്ടിരിക്കുകയാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനങ്ങള്‍ ആരംഭിക്കുന്നതിന്‌ മുമ്പുതന്നെ പാര്‍ട്ടിക്കെതിരെ വ്യാപകമായ കുപ്രചരങ്ങളുണ്ടായി. എന്നാല്‍ ഇതിന്‌ മറുപടിയായിരുന്നു ജില്ലാ സമ്മേളനങ്ങള്‍.

ജനങ്ങള്‍ സ്വയം അണിനിരന്നാണ്‌ കുപ്രചാരണങ്ങള്‍ക്ക്‌ മറുപടി നല്‍കിയത്‌. ഇതുതന്നെയാണ്‌ കോട്ടയത്തും കാണാന്‍ പോകുന്നത്‌. കുപ്രിചാരണം നടത്തിയവര്‍ കോട്ടയം സമ്മേളനത്തോടെ നിരാശപ്പെടും.

എല്ലാ വ്യതിയാനങ്ങള്‍ക്കുമെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചു. ഇടതുപക്ഷവ്യതിയാനവും വലതുപക്ഷ വ്യതിയാനവും ഇനിയും സംഭവിക്കാം. അതെല്ലാം അതിജീവിക്കാന്‍ പാര്‍ട്ടിയ്‌ക്ക്‌ കരുത്തുണ്ട്‌. എല്ലാ വ്യതിയാനങ്ങള്‍ക്കുമെതിരെ പോരാടിയ പ്രസ്ഥാനമാണിത്‌.

നേരത്തെ നേരിട്ടിരുന്ന ചെറിയൊരു പ്രശ്‌നം കേന്ദ്ര നേതൃത്വത്തിന്റെ സഹായത്തോടെ പാര്‍ട്ടി സഖാക്കള്‍ ഒന്നാകെ അണിനിരന്ന ഇല്ലാതാക്കാന്‍ പരിശ്രമിച്ചുവരുകയാണ്‌. കോട്ടയം സമ്മേളനത്തോടെ വിഭാഗീയത പൂര്‍ണ്ണമായും അവസാനിപ്പിക്കും

മലപ്പുറം സമ്മേളനത്തോടെ പാര്‍ട്ടി തകരുമെന്നാണ്‌ ചിലരൊക്കെ കരുതിയത്‌. പക്ഷേ അനുഭവം മറിച്ചായിരുന്നു. മലപ്പുറം സമ്മേളനത്തിന്‌ ശേഷം പാര്‍ട്ടിയുടെ ബഹുജന പിന്തുണ വര്‍ധിയ്‌ക്കുകയാണ്‌ ചെയ്‌തത്‌. സംഘടനാപരമായും കരുത്തുനേടി-- അദ്ദേഹം പറഞ്ഞു.

സിപിഎമ്മിനെ ആക്രമിക്കാന്‍ ആര്‍എസ്‌എസിനെ ഇളക്കിവിടുന്ന നിലപാടാണ്‌ കോണ്‍ഗ്രസ്‌ സ്വീകരിച്ചത്‌. ആര്‍എസ്‌എസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ്‌ മൗനം പാലിക്കുന്നത്‌ പുതിയ ചങ്ങാത്തത്തിന്റെ ഭാഗമായാണ്‌.

കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന്‌ പറഞ്ഞ്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്‌. ഉമ്മന്‍ ചാണ്ടി ആഭ്യന്തര വകുപ്പ്‌ കൈകാര്യം ചെയ്‌ത കാലത്തേക്കാള്‍ ഭദ്രമാണ്‌ ഇന്ന്‌ കേരളത്തിലെ ക്രമസമാധാനനില.

സിപിഎം പ്രവര്‍ത്തകരെ ആര്‍എസുഎസുകാര്‍ കൊലപ്പെടുത്തുമ്പോഴും ഉമ്മന്‍ചാണ്ടിയും പാര്‍ട്ടിയും സംഘപരിവാറിനൊപ്പം ചേര്‍ന്ന്‌ മാര്‍ക്‌സിസ്റ്റ്‌ അക്രമം എന്ന്‌ വിലപിക്കുന്നത്‌ വിചിത്രമായിത്തോന്നുന്നു- അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+