മാനഭംഗം: സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം
തിരുവനന്തപുരം: ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം നേതാക്കളുള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ഡിജിപിയ്‌ക്ക് നിര്‍ദ്ദേശം നല്‍കി.
കണ്ണൂര്‍ ജില്ലയിലെ കരിവെള്ളൂരില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന ഗര്‍ഭിണിയായ യുവതിയെ ഭര്‍ത്താവില്ലാത്ത സമയത്ത് സിപിഎം നേതാക്കളുള്‍പ്പെടുള്ളവര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. 2007ല്‍ ഫെബ്രുവരിയിലാണ് സംഭവം നടന്നത്.
പല ദിവസങ്ങളിലായി പതിനേഴോളം പേര്‍ പീഡിപ്പിച്ചെന്നും ഭര്‍ത്താവിനെയറിയിച്ചാല്‍ കൊന്നുകളയുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് ജോലി സംബന്ധമായ യാത്രയിലായിരുന്ന സമയത്താണ് സംഭവം നടന്നത്.
വാടക വീടിന്റെ ഉമസ്ഥയായ സ്‌ത്രീയും അയല്‍വാസിയായ സ്‌ത്രീയുടെയും പിന്തുണയോടെയാണത്രേ പീഡനം നടന്നത്. ഒരിക്കല്‍ മാനഭംഗപ്പെടുത്തി പിന്നീട് അത് പുറത്തറിയാതിരിക്കാന്‍ യുവതിയ്‌ക്ക്‌് കൂടുതല്‍പ്പേരുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങേണ്ടിവരുകയായിരുന്നു.
കേസില്‍ അനുകൂല നടപിടകളുണ്ടാകുമെന്ന് പ്രതീക്ഷിച്ച് യുവതിയും കോഴിക്കോട് സ്വദേശിയായ ഭര്‍ത്താവും തിരുവനന്തപുരത്താണുള്ളത്. സംഭവമറിഞ്ഞ ഭര്‍ത്താവ് ആദ്യം കോഴിക്കോട് മെഡിക്കല്‍ കോളെജ് പൊലീസില്‍ പരാതി നല്‍കി. ഇവര്‍ കേസ് പയ്യന്നൂര്‍ പൊലീസിന് കൈമാറി.
എന്നാല്‍ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതായി ഭര്‍ത്താവ് മുഖ്യമന്ത്രിയ്‌ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. സിപിഎം നേതാക്കളുടെ പേര് പ്രതിസ്ഥാനത്തുനിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടും തങ്ങള്‍ക്കെതിരെ പീഡനം നടക്കുകയാണെന്ന് ഭാര്യയും ഭര്‍ത്താവും പറയുന്നു.
കേസന്വേഷണം പിന്നീട് കോഴിക്കോട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. വ്യക്തമായ തെളിവുകളുണ്ടായിട്ടും പ്രതികളെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറായില്ലത്രേ. ഇപ്പോള്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയായ യുവതി വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു.












Click it and Unblock the Notifications