Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനയില്‍ 100 പൊലീസുകാര്‍ക്ക്‌ കൂട്ടവിവാഹം

ബീജിംഗ്‌: ഈയിടെ ചൈനയില്‍ ഒരു അസാധാരണ വിവാഹച്ചടങ്ങ്‌ നടന്നു, പൊലീസ്‌ വിവാഹം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം.

കാരണം ചടങ്ങില്‍ താലികെട്ടിയതത്രയും ചൈനയിലെ പൊലീസ്‌ വകുപ്പിലെ ജീവനക്കാരാണ്‌, അതായത്‌ പൊലീസുകാര്‍ തന്നെ.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 100 പൊലീസുകാരാണ്‌ വ്യാഴാഴ്‌ച നടന്ന ചടങ്ങില്‍ വിവാഹിതരായത്‌. ജോലിയ്‌ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടിമുട്ടിയവരായിരുന്നു ഈ നൂറുപേരും.

ഇവര്‍ക്കായി പൊതു സുരക്ഷാ മന്ത്രാലയത്തിന്റെ ആതിഥേയത്വത്തിലാണ്‌ വിവാഹച്ചടങ്ങുകള്‍ നടന്നത്‌. മന്ത്രാലയത്തിന്റെ ബീജിംഗിലുള്ള സ്വന്തം കെട്ടിടത്തില്‍ നടന്ന ചടങ്ങില്‍ സുരക്ഷാ മന്ത്രി മെംഗ്‌ ചിന്‍ഹുദമ്പതിമാര്‍ക്ക്‌ മംഗളങ്ങളാശംസിച്ചു.

ഇക്കൂട്ടത്തില്‍ സേവനത്തിനിടെ പരുക്കേറ്റുതുകാരണം വീല്‍ച്ചെയറില്‍ വന്നു വിവാഹം ചെയ്‌ത ഒരു പൊലീസുകാരന്‍ വരനുമുണ്ടായിരുന്നു. വിവാഹിതരായ ദമ്പതികളെല്ലാം ആ ദിവസം ജീവിതത്തില്‍ പ്രതീക്ഷിച്ചതല്ലെന്നും മറക്കാന്‍ കഴിയാത്തതാണെന്നും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+