Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടിവില്‍ ചരിത്രം സൃഷ്ടിച്ച് വിപണി

മുംബൈ: ഓഹരി വിപണി ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചക്ക് തിങ്കളാഴ്ച സാക്ഷ്യം വഹിച്ചു. ബിഎസ്ഇ സൂചികയായ സെന്‍സെക്സ് 1408 പോയിന്റ് ഇടിഞ്ഞപ്പോള്‍ ദേശീയ ഓഹരി സൂചിക നിഫ്റ്റി 498 പോയിന്റിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്.

5208.8ല്‍ നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ സെന്‍സെക്സ് ക്ലോസ് ചെയ്തത് 17605.35ലാണ്. ഒരു ഘട്ടത്തില്‍ സെന്‍സെക്സ്16951.50 വരെയെത്തിയിരുന്നു. നിഫ്റ്റി 4977.10 വരെ താഴുകയും ചെയ്തു. അതിഭീമമായ ഈ തകര്‍ച്ചക്കു ശേഷം തിരിച്ചുവരവുണ്ടായെങ്കിലും അതൊന്നും ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയുടെ ആഘാതം കാര്യമായി ലഘൂകരിക്കുന്നതായിരുന്നില്ല.

വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിറ്റഴിക്കുന്നത് വ്യാപകമായി തുടര്‍ന്നപ്പോള്‍ വിപണി തകര്‍ച്ചയുടെ നെല്ലിപ്പടി കാണുകയായിരുന്നു. ആഗോള വിപണിയിലെ ദൗര്‍ബല്യമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചതെങ്കിലും ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത് ഇന്ത്യന്‍ വിപണിയാണ്.

പ്രധാന മുന്‍‍നിര ഓഹരികളെല്ലാം തകര്‍ന്നടിയുന്ന കാഴ്ചയ്ക്കാണ് വിപണി സാക്ഷ്യം വഹിച്ചത്. റിലയന്‍സ് (9.24ശതമാനം), ഡിഎല്‍എഫ് (10.36 ശതമാനം ), ഐഐഐസിഐ ബാങ്ക് (6 ശതമാനം), ഹിന്‍ഡാല്‍കോ (9.97ശതമാനം) തുടങ്ങിയ മുന്‍നിര ഓഹരികള്‍ കനത്ത തകര്‍ച്ച നേരിട്ടു. ഊര്‍ജഓഹരികളാണ് ഏറ്റവും കനത്ത നഷ്ടം നേരിടേണ്ടിവന്നത്. എന്‍ടിപിസി 13.96 ശതമാനവും റിലയന്‍ എനര്‍ജി 16.92 ശതമാനവും പവര്‍ഗ്രിഡ് 17.01 ശതമാനവും നെയ് വേലി ലിഗ്നൈറ്റ് 22.88 ശതമാനവും തകര്‍ന്നു. ഇടത്തരം ഓഹരികളിലും കനത്ത വില്പന സമ്മര്‍ദ്ദമുണ്ടായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+