ഗോവിന്ദ രാഷ്ട്രീയത്തില്‍ നിന്നും വിരമിയ്‌ക്കുന്നു
മുംബൈ: പ്രസിദ്ധ സിനിമ താരവും മുംബൈ നോര്‍ത്തിലെ കോണ്‍ഗ്രസ് എംപിയുമായ ഗോവിന്ദ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചു.
മുമ്പ് രാഷ്ട്രീയത്തില്‍ നിന്നും വിരമിച്ച അമിതാഭ് ബച്ചന്‍റെ പാത പിന്തുടരാനാണ് തനിയ്‌ക്കും താത്‌പര്യമെന്ന് ഗോവിന്ദ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്നും വിരമിയ്‌ക്കാനുള്ള ഗോവിന്ദയുടെ തീരുമാനം മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കനത്ത ആഘാതമായിട്ടുണ്ട്.
ഇക്കാര്യത്തില്‍ സമ്മിശ്ര തരത്തിലുള്ള പ്രതികരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുമുണ്ടയിട്ടുള്ളത്.
ഗോവിന്ദയുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹത്തെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നും മുംബൈയിലെ കോണ്‍ഗ്രസ് നേതാവ് എംപി ഗുരുദാസ് കാമത്ത് പറഞ്ഞു.
രാഷ്ട്രീയത്തില്‍ അനുഭവ സമ്പത്തില്ലാത്ത ഗോവിന്ദയെപ്പോലെയൊരാളെ എംപി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതില്‍ ഒട്ടേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു. ഗോവിന്ദ ഒരിക്കലും തങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിച്ചിട്ടില്ലെന്ന് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതി.
പാര്‍ലമെന്റിലെ ഗോവിന്ദയുടെ സാന്നിധ്യവും വളരെ മോശമാണ്. കൂടാതെ പാര്‍ട്ടി ആസ്ഥാനത്ത് ഏറ്റവും കുറച്ചു പ്രാവശ്യം സന്ദര്‍ശിച്ചുവെന്ന ദുഷ്‌പേരും ഗോവിന്ദയ്‌ക്കു കൂ്‌ട്ടായുണ്ട്.
ഷൂട്ടിംഗ് സ്ഥലത്തു വച്ച് ആരാധകനെ മര്‍ദ്ദിച്ച വിവാദം കത്തി നില്‌ക്കെയാണ് ഗോവിന്ദയുടെ പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. മണ്ഡലത്തിലെ സാന്നിധ്യത്തിലും പിന്നിലായ ഗോവിന്ദയ്‌ക്കെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു. ഗോവിന്ദയെ കണ്ടെത്തുന്നവര്‍ക്ക് കോടി രൂപയുടെ ഇനാം പ്രഖ്യാപിച്ചായിരുന്നു ബിജെപി രംഗത്തെത്തിയിരുന്നത്.
എന്തായാലും രാഷ്ട്രീയത്തില്‍ നിന്നും വിരമിയ്‌ക്കാനുള്ള തീരുമാനം മണ്ഡലത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്ക് സന്തോഷം പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേന്ദ മന്ത്രിയായിരുന്ന രാം നായിക്കിനെയാണ് ഗോവിന്ദ പരാജയപ്പെടുത്തിയിരുന്നത്. ഗുജറാത്തി വോട്ടര്‍മാര്‍ ഏറെയുള്ള മണ്ഡലത്തില്‍ ബിജെപി അടുത്ത തിരഞ്ഞെടുപ്പിനുള്ള കരു നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications