Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭയ കേസ്‌: നാര്‍കോ അനാലിസിസ്‌ റിപ്പോര്‍ട്ട്‌ കോടതിയില്‍

കൊച്ചി: സിസ്‌റ്റര്‍ അഭയ കൊലക്കേസുമായി ബന്ധപ്പെട്ട്‌ നടത്തിയ നാര്‍കോ അനാലിസിസ്‌ പരിശോധനാ റിപ്പോര്‍ട്ട്‌ സിബിഐ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

വൈദികരായ തോമസ്‌ കോട്ടൂര്‍, ജോസ്‌ പുതൃക്ക, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ പരിശോധനയ്‌ക്ക്‌ വിധേയരാക്കിയതിന്റെ റിപ്പോര്‍ട്ടാണ്‌ സിബിഐ സമര്‍പ്പിച്ചിരിക്കുന്നത്‌. ഏറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയിലും പരിശോധനാഫലം മുദ്രവച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ട്‌.

അന്വേഷണം പുരോഗമിക്കുന്നതിനാല്‍ പരിശോധനാഫലം പുറത്തുവിടാനാവില്ലെന്നായിരുന്നു ആദ്യം സിബിഐയുടെ നിലപാട്‌. എന്നാല്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ പ്രത്യേകം മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

ഏറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയിലും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്റെ ഹര്‍ജിയിലാണ്‌ കോടതി ഇതിന്‌ നിര്‍ദ്ദേശം നല്‍കിയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+