ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹം നടത്തി
ഗുരുവായൂര്‍ : ഒരു ബ്രിട്ടീഷുകാരന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹം നടത്തി.
താന്‍ ഹിന്ദുമതം സ്വീകരിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് ബ്രിട്ടീഷുകാരന്‍ ഞായറാഴ്ച ക്ഷേത്രത്തില്‍ പ്രവേശിച്ചത്. താന്‍ ഹിന്ദുമതം സ്വീകരിച്ചതായും പ്രണവാഹി എന്ന പുതിയ പേര് സ്വീകരിച്ചതായും ഇയാള് അവകാശപ്പെട്ടു. തെളിവിനായി ആര്യസമാജത്തിന്റെ തിരുവനന്തപുരം ശാഖ നല്‍കിയ സര്‍ട്ടിഫിക്കറ്റും ഇയാള്‍ കാണിച്ചു.
എന്നാല്‍ മതം മാറ്റം സംബന്ധിച്ച് ആര്യസമാജം കോഴിക്കോട് ശാഖയുടെ സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ ആധികാരികമായി സ്വീകരിക്കാനാവൂവെന്ന നിലപാടാണ് ക്ഷേത്രം തന്ത്രി സ്വീകരിച്ചത്. തുടര്‍ന്ന് അദ്ദേഹം പുണ്യാഹം നടത്തുന്നതിന് നിര്‍ദേശിക്കുകയായിരുന്നു.
നേരത്തെ വയലാര്‍ രവിയുടെ മകന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചപ്പോഴും പുണ്യാഹം നടത്തുകയും. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications