പി.ശശി സിപിഎം കണ്ണൂര്‍ സെക്രട്ടറി
കണ്ണൂര്‍ : പി.ശശിയെ വീണ്ടും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. പിണറായി വിഭാഗം ജില്ലാ കമ്മിറ്റിയിലെ മേധാവിത്തം തുടര്‍ന്നു.
ജില്ലാ കമ്മിറ്റിയിലേക്ക് 45 പേരെ തിരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ്, അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി കെ.ഭാസ്കരന്‍ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.
നിലവിലുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുന്‍ എംപി ടി.ഗോവിന്ദന്‍, സി.കെ.പി.പത്മനാഭന്‍ എംഎല്‍എ എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ നിന്നൊഴിവാക്കിയതിനെ തുടര്‍ന്നാണ് രാജേഷിനെയും ഭാസ്കരനെയും ഉള്‍പ്പെടുത്തിയത്. അബ്ദുള്ളക്കുട്ടി എംപിയെ ഇത്തവണയും ജില്ലാ കമ്മിറ്റിയിലേക്ക് പരിഗണിച്ചില്ല.












Click it and Unblock the Notifications