മുസ്ലീം-ക്രിസ്ത്യന്‍ വിവാഹങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യുന്നതിന് ധാരണ
തിരുവനന്തപുരം: വിവാഹ രജിസ്‌ട്രേഷന്‍ ആക്ട് നടപ്പക്കാന്‍ സുപ്രീം കോടതി അനുവദിച്ച സമയപരിധി അവസാനിയ്‌ക്കാന്‍ അഞ്ചു ദിവസം ബാക്കി നില്‌ക്കെ ഇതു സംബന്ധിച്ച് മുസ്ലിം-ക്രിസ്‌ത്യന്‍ സംഘടനകളുമായുണ്ടായിരുന്ന തര്‍ക്കം അവസാനിച്ചു.
പുതിയ ധാരണയനുസരിച്ച് മുസ്ലീം-ക്രിസ്‌ത്യന്‍ മത സ്ഥാപനങ്ങളിലെ രജിസ്‌ട്രേഷന്‍ സാധുത അംഗീകരിച്ചു കൊണ്ടാകും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുക.
വിവാഹ രജിസ്‌ട്രേഷന്‍ നടപ്പാക്കുന്നതിനെതിരെ ക്രിസ്‌ത്യന്‍-മുസ്ലീം മത സംഘടനകളില്‍ നിന്നും എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തലാണ് വിവാഹങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ധാരണയായത്.
ക്രിസ്‌ത്യന്‍ മതനേതാക്കള്‍ ഈ തീരുമാനം നടപ്പാക്കുന്നത് നേരത്തെ തന്നെ അംഗീകരിച്ചിരുന്നുവെന്ന് മുഖ്യമന്ത്രിയും നിയമമന്ത്രി വിജയകുമാറും പറഞ്ഞു.
2006 ഫെബ്രുവരിയിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. എന്നാല്‍ കേരളത്തില്‍ ഈ വിധി നടപ്പാക്കത്തതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications