Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രീട്ടീഷ് യുവതയുടെ ബന്ധങ്ങള്‍ കൂടുതലും ഇന്‍റര്‍നെറ്റില്‍

ലണ്ടന്‍: പങ്കാളിയുടെ സ്വകാര്യത തേടി ബ്രീട്ടീഷ് യുവത സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ ചാരപ്പണി നടത്തുന്നതായി റിപ്പോര്‍ട്ട്.

വിശ്വാസക്കുറവുകാരണം ഫേസ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളില്‍ അവര്‍ കൂടുതല്‍ തിരയുന്നതും പങ്കാളിയ്‌ക്കുള്ള അന്യബന്ധങ്ങളാണ്‌.

ചിലര്‍ പങ്കാളിയുടെ കണ്ണുവെട്ടിക്കാന്‍ സ്വന്തം പേരും വിലാസവും മാറ്റിനല്‍കുന്നു. മറ്റു ചിലരാകട്ടെ സൗഹൃദത്തിനായെന്ന പേരിലാണ്‌ വരുന്നത്‌.

ഇന്റര്‍നെറ്റ്‌ പ്രൊവൈഡേഴ്‌സായ എഒഎല്‍ നടത്തിയ ഒരു സര്‍വ്വേയില്‍ പങ്കെടുത്ത ആയിരം പേരില്‍ 16-35 വയസ്സിനിടയിലുള്ള 45 ശതമാനം പേരും ഇത്തരം നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളില്‍ എത്തിയാല്‍ സ്വന്തം പങ്കാളിയുടെ പ്രൊഫൈല്‍ ഒരിക്കലെങ്കിലും പരിശോധിക്കുന്നവരാണ്‌.

പങ്കാളിയുടെ പ്രൊഫൈലില്‍ കയറി നോക്കാനുള്ള ത്വരയെ പലര്‍ക്കും മാറ്റിനിര്‍ത്താന്‍ കഴിയുന്നില്ലത്രേ. ഇത്തരം നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെ തങ്ങള്‍ പറയുന്ന കള്ളത്തരങ്ങള്‍ പങ്കാളി കണ്ടെത്തിയ അനുഭവമുണ്ടെന്ന്‌ പറഞ്ഞത്‌ 15 ശതമാനം പേരാണ്‌.

സര്‍വ്വേ പ്രകാരം ബ്രിട്ടനില്‍ 12നും 17നും ഇടയില്‍പ്രായമുള്ള മൂന്നുപേരില്‍ ഒരാള്‍ എന്ന നിലയ്‌ക്ക്‌ യഥാര്‍ത്ഥ ജീവിത്തതിലുള്ളതിലേറെ സൗഹൃദ ബന്ധങ്ങളുണ്ടാക്കുന്നത്‌ ഇന്റര്‍നെറ്റ്‌ വഴിയാണ്‌.

ഒരേ താല്‍പര്യക്കാരായ ആളുകളെ കണ്ടെത്താന്‍ ഇന്‍ര്‍നെറ്റാണ്‌ കൂടുതല്‍ സൗകര്യപ്രദമെന്നാണ്‌ ഇവര്‍ പറയുന്നത്‌. യഥാര്‍ത്ഥത്തിലുള്ള സൗഹൃദങ്ങളേക്കാള്‍ കൂടുതല്‍ പരസ്‌പരം കാണാത്ത ഭാവനാലോകത്തെന്ന പോലെയുള്ള ബന്ധങ്ങളുണ്ടാക്കാനാണ്‌ പലരും ആഗ്രഹിക്കുന്നത്‌- സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+