കൂടുതല്‍ കുട്ടികളുള്ള ധനിക കുടുംബത്തിന് കൂടുതല്‍ പിഴ
ബെയ്‌ജിങ്: ഒരു കുട്ടിയെന്ന നിയമം തെറ്റിയ്‌ക്കുന്ന ധനികര്‍ക്കും പ്രശസ്തരായ ദന്പതികള്‍ക്കും കൂടുതല്‍ പിഴ ഈടാക്കാന്‍ ബെയ്ജിങ് മുനിസിപ്പല്‍ കമ്മീഷന്‍ തീരുമാനിച്ചു.
ബെയ്ജിങ് നഗര കുടുംബാസൂത്രണ തലവന്‍ ഡെങ് സിന്‍ഹുവാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്. ധനികരും പ്രശസ്‌തരുമായ ഒട്ടേറെ പേര്‍ ഒരു കുട്ടിയെന്ന നിയമം ലംഘിക്കുന്നതായി ഈയിടെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ക്കുള്ള പിഴ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുള്ളത്.
കുതിച്ചുയരുന്ന വരുമാനമാണ് ഇത്തരക്കാരെ നിയമം ലംഘിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബെയ്‌ജിങിലെ നഗരത്തിലെ നിയമ പ്രകാരം ദമ്പതികള്‍ക്ക് ഒന്നില്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍ 100,000 യുവാന്‍ (541387 രൂപ) ആണ് പിഴ.
പക്ഷേ ഉയര്‍ന്ന വരുമാനക്കാരെ സംബന്ധിച്ചിടത്തോളം ഈ തുക ഒട്ടും കൂടുതലല്ലാത്തതാണ് നിയമലംഘനത്തിന് ഇടയാക്കുന്നത്. ഉയര്‍ന്ന വരുമാനക്കാര്‍ക്കുള്ള പിഴ വര്‍ദ്ധന നടപ്പില്‍ വരുത്തിക്കഴിഞ്ഞുവെന്ന് ഡെങ് പറഞ്ഞു.
1970ലാണ് ചൈന ജനപ്പെരുപ്പം തടയുന്നതിനായി നിയമങ്ങളാവിഷ്‌ക്കരിച്ചത്. ഇന്നിപ്പോള്‍ 130 കോടി ജനങ്ങളാണ് ചൈനയിലുള്ളത്.
ചൈനയിലെ കുടുംബാസൂത്രണ നയമനുസരിച്ച് നഗരത്തിലെ കുടുംബങ്ങള്‍ക്ക് ഒരു കുട്ടിയും ഗ്രാമത്തിലുള്ള കുടുംബങ്ങള്‍ക്ക് ആദ്യത്തേത് പെണ്‍കുട്ടിയാണെങ്കില്‍ രണ്ടാമതൊരു കുട്ടിയ്ക്കുകൂടി ജന്മം നല്‍കാനുമാണ് അനുവാദമുള്ളത്.. ഈ നയം നടപ്പാക്കുക വഴി 40 കോടിയോളം ജനനം തടയാന്‍ കഴിഞ്ഞുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications