ഉറക്കം കെടുത്തുന്ന ഞായറാഴ്ച
ലണ്ടന്‍: ആഴ്ചയില്‍ ഉറക്കം ഏറ്റവുമേറെ തടസപ്പെടുന്നത് ഏത് ദിവസമാണ്? സംശയം വേണ്ട. അവധി ദിവസമായ ഞായറാഴ്ച രാത്രി മിക്കവര്‍ക്കും നല്ല ഉറക്കം കിട്ടാറില്ല.
ജീവനക്കാരില്‍ 60 ശതമാനം പേരും തിങ്കളാഴ്ച രാവിലെ ഉണരുന്നത് ഇടയ്ക്കിടെ തടസ്സപ്പെടുന്ന ഉറക്കത്തിനു ശേഷമാണെന്ന് പഠനം തെളിയിക്കുന്നു. ഇതുകാരണം ആഴ്ചയിലെ ആദ്യത്തെ ജോലിദിവസമായ തിങ്കളാഴ്ച അവര്‍ക്ക് ശരിയായി ജോലി ചെയ്യാനാവാതെ പോവുന്നു. ലക്ഷക്കണക്കിന് ജീവനക്കാര്‍ തിങ്കളാഴ്ച ജോലി തുടങ്ങുന്നത് ക്ഷീണത്തോടെയും ഉത്സാഹമില്ലാതെയുമാണ്.
അതേ സമയം നല്ല ഉറക്കം ലഭിക്കുന്നത് വെള്ളിയാഴ്ച രാത്രിയിലാണ്. ഞായറാഴ്ച രാത്രികളില്‍ ജീവനക്കാര്‍ക്ക് 51 മിനുട്ടോളം ഉറക്കം നഷ്ടപ്പെടുന്നുണ്ട്.












Click it and Unblock the Notifications