വിപണി തകരുന്നു, വ്യാപാരം നിര്‍ത്തി
മുംബെ : വിപണിയിലെ കാളക്കരുത്തിന് തിരിച്ചടി തുടരുന്നു. ചൊവ്വാഴ്ച രാവിലെ കനത്ത തകര്‍ച്ചയോടെ ആരംഭിച്ച വിപണി ഒരു മണിക്കൂറോളം വ്യാപാരം നിര്‍ത്തി വെച്ചു. ഇന്ത്യയിലെ ഓഹരിവിപണിയുടെ ചരിത്രത്തില്‍ നാലാം തവണയാണ് വ്യാപാരം നിര്‍ത്തിവെയ്ക്കുന്നത്.
സെന്‍സെക്സ് 1716.41 പോയിന്റ് ഇടിവിലാണ് വിപണി തുറന്നത്. നിഫ്റ്റിയാകട്ടെ 630.45 പോയിന്റിന്റെ കുറവിലും.
ഐസിഐസിഐ, റിലയന്‍സ് പെട്രോളിയം, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയ്ക്കാണ് വന്‍നഷ്ടമുണ്ടായത്.
പത്തുലക്ഷം കോടിയ്ക്കു മുകളില്‍ നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാക്കിയ കറുത്ത തിങ്കളാഴ്ചയുടെ ഗ്രഹണം ചൊവ്വാഴ്ചയും വിപണിയെ വിട്ടുമാറിയിട്ടില്ല. ഏഷ്യയിലെ മിക്കവാറും എല്ലാ വിപണികളും തകര്‍ച്ചയെ നേരിടുകയാണ്.
ജപ്പാന്‍, ഹോങ്കോംഗ്, തൈവാന്‍, സിങ്കപ്പൂര്‍, ദക്ഷിണ കൊറിയ എന്നീ വിപണികളും തകര്‍ച്ചയുടെ സൂചനകള്‍ തന്നെയാണ് കാണിക്കുന്നത്.












Click it and Unblock the Notifications