യാഹൂ ജീവനക്കാരെ പിരിച്ചു വിടുന്നു!
സിലിക്കണ്‍ വാലി : ലാഭം കൊയ്യാന്‍ അറ്റ കൈ പ്രയോഗം നടത്തുകയാണ് യാഹൂ. സ്ഥാപനം ലാഭത്തിലെത്തിക്കാന്‍ 20 ശതമാനം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുകയാണ് യാഹൂ കോര്‍പറേഷന്‍. ആകെ 12,000 ജീവനക്കാരാണ് യാഹൂവിലുളളത്.
യാഹൂ മുന്‍ സിഇഒ ടെറി സെമല്‍ ഇക്കഴിഞ്ഞ ജൂണില്‍ സ്ഥാനമൊഴിഞ്ഞതോടെയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കലിനെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ പരന്നു തുടങ്ങിയത്.
യാഹൂവിന്റെ വരിക്കാരുടെ എണ്ണം ഗൂഗിളിന്റേതിനെക്കാള്‍ അധികമാണെങ്കിലും ആ ട്രാഫിക് വരുമാനമാക്കി മാറ്റാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ തങ്ങളുടെ സൈറ്റ് ട്രാഫിക് മികച്ച വരുമാനോപാധിയാക്കാന്‍ ഗൂഗിള്‍ അക്ഷീണം പ്രയത്നിക്കുകയാണ്. യാഹൂവിന്റെ ഈ പോരായ്മ കാരണം കമ്പനിയുടെ ഓഹരിവില കഴിഞ്ഞ പന്ത്രണ്ടു മാസമായി ഇടിയുകയാണ്.
ജനുവരി 27ന് നടക്കുന്ന സുപ്രധാന യോഗത്തില്‍ കമ്പനിയുടെ ഇനിയുളള പ്രവര്‍ത്തനത്തെക്കുറിച്ചുളള നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കും. ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതടക്കമുളള പ്രഖ്യാപനങ്ങള്‍ ഈ യോഗത്തിനു ശേഷം ഉണ്ടാകുമെന്ന് കരുതുന്നു.












Click it and Unblock the Notifications