ബില്‍ക്കിസ് കേസില്‍ 11 പ്രതികള്‍ക്ക് ഇരട്ട ജീവപരന്ത്യം
മുംബൈ: രാജ്യത്തെ നടുക്കിയ ഗുജറാത്ത് കലാപ കാലത്തെ ബില്‍ക്കിസ് കൂട്ട മാനഭംഗ-കൂട്ടക്കൊല കേസില്‍ 11 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം.
മുംബൈയിലെ പ്രത്യേക സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. കൊലപാതകങ്ങള്‍ക്ക് ഒരു ജീവപര്യന്തവും ബില്‍ക്കിസിനെ മാനഭംഗപ്പെടുത്തിയതിന് മറ്റൊരു ജീവപര്യന്തവുമാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചിരിക്കുന്നത്.
കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ച പോലീസ് ഉദ്യോഗസ്ഥനായ സോമഭായ് ഖോരിയ്‌ക്ക് മൂന്നു വര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്. എന്നാല്‍ വിചാരണക്കാലയളവില്‍ നാലു വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ച ഇയാള്‍ക്ക് ചൊവ്വാഴ്‌ച ജയില്‍ മോചിതനാകാം. ബിജെപി നേതാവായിരുന്ന ശൈലേഷ് ഭട്ട്, ബിപിന്‍ ജോഷി, രാധേ ശ്യാം ഷാ, കേസര്‍ ഭായി, ജസ്വന്തി ഭായി നായി, രമേഷ് ചന്ദന, സോണി, നിതേഷ് ഭട്ട്, വോഹാനിയ, പ്രദീപ് മോര്‍ദിയ എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്.
2002 മാര്‍ച്ചിലാണ് മാര്‍ച്ച് മൂന്നിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കലാപത്തെ ഭയന്ന പാലായനം ചെയ്യുകയായിരുന്ന ബില്‍ക്കിസിനെയും ബന്ധുക്കളെയും സ്വന്തം ഗ്രാമക്കാര്‍ തന്നെ അക്രമിക്കുകയായിരുന്നു. കുടുംബാംഗങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെടുകയും ആറ് പേരെ കാണാതാവുകയും ചെയ്‌തു. ആറു മാസം ഗര്‍ഭിണിയായിരുന്ന ബില്‍ക്കിസ്, മാതാവ് ഷമീ, ബന്ധുവായ ഹലീമ എന്നിവര്‍ കൂട്ട മാനഭംഗത്തിനിരയായി. ബില്‍ക്കിസിന്റെ മൂന്ന് വയസായ മകളെ കാലില്‍ തൂക്കി കല്ലിലടിച്ചാണ് അക്രമികള്‍ കൊലപ്പെടുത്തിയത്.
ഗുജറാത്തില്‍ കേസ് നടത്തിയാല്‍ നീതി കിട്ടില്ലെന്നു തോന്നിയ ബില്‍ക്കിസിന്റെ അപേക്ഷ പ്രകാരം സുപ്രീം കോടതി കേസ് മുംബൈയിലെ പ്രത്യേക കോടതിയിലേക്ക് മാറ്റുകയായിരുന്നു. ബില്‍ക്കിസും ബന്ധുവായ രണ്ടു കുട്ടികളും മാത്രമാണ് കൂട്ടക്കൊലപാതകത്തില്‍ നിന്നും രക്ഷപ്പെട്ടത്.
ബില്‍ക്കിസിന്റെ ബന്ധുവായ ആമിനയുടെ എട്ടു വയസുകാരന്‍ സദ്ദാമിന്റെ മൊഴിയാണ് കേസില്‍ പ്രധാന തെളിവായത്. സ്വന്തം മാതാവായ ആമിനയെ കൂട്ട മാനഭംഗം ചെയ്‌തവരെയും കൊലകള്‍ക്കു കൂട്ടൂ നിന്നവരെയും സദ്ദാം കോടതിയില്‍ തിരിച്ചറിഞ്ഞിരുന്നു.












Click it and Unblock the Notifications