ബ്രൂണി ഇന്ത്യയിലേക്കില്ല
ദില്ലി: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസി കാമുകി ബ്രൂണിയെയും കൂട്ടി ഇന്ത്യയിലേക്കു വന്നാല്‍ ബ്രൂണിയെ ഏതു തരത്തില്‍ സ്വീകരിക്കുമെന്ന കാര്യത്തില്‍ ദില്ലിയിലെ ഉദ്യോഗസ്ഥവൃന്ദത്തിനുള്ള തികഞ്ഞ ആശയക്കുഴപ്പം ഒടുവില്‍ തീരുന്നു. ബ്രൂണി ഇന്ത്യയിലേക്കില്ല.
വിവാഹം ചെയ്യാതെ സര്‍കോസി കാമുകിയോടൊപ്പം ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയാല്‍ വിവിഐപി അതിഥിയുടെ ഭാര്യക്കു തുല്യയായി ബ്രൂണിയെ പരിഗണിക്കാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. ഇതിനിടെ ബ്രൂണിയെ സര്‍കോസി രഹസ്യമായി വിവാഹം ചെയ്തുവെന്നും വാര്‍ത്തയുണ്ടായിരുന്നു.
ഏതായാലും താന്‍ സര്‍കോസിയോടൊപ്പം ഇന്ത്യയിലേക്കില്ലെന്ന് ബ്രൂണി വ്യക്തമാക്കിക്കഴിഞ്ഞു. ഫ്രഞ്ച് ദിനപത്രമായ ലിബറേഷന് നല്‍കിയ അഭിമുഖത്തിലാണ് ബ്രൂണി ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍കോസിയുമായുള്ള തന്റെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തയും ബ്രൂണി നിഷേധിച്ചു. തങ്ങള്‍ വിവാഹിതരാവാന്‍ പോവുകയാണെന്ന് വ്യക്തമാക്കിയ ബ്രൂണി കൂടുതലൊന്നും വെളിപ്പെടുത്തിയില്ല.












Click it and Unblock the Notifications