ഇന്ത്യന്‍ ഐടി വിദ്യാര്‍ഥിനികള്‍ക്കായി ഗൂഗിള്‍ പുരസ്കാരം ഏര്‍പ്പെടുത്തുന്നു
ദില്ലി: ഇന്ത്യന്‍ വിവര സാങ്കേതിക രംഗത്തെ സ്‌ത്രീ സാന്നിധ്യത്തിന് പ്രോത്സാഹനമേകാന്‍ ഗൂഗിള്‍ പുരസ്‌കാരമേര്‍പ്പെടുത്തുന്നു.
കമ്പ്യൂട്ടര്‍ സയന്‍സോ അനുബന്ധ വിഷയങ്ങളോ പഠിയ്‌ക്കുന്ന വിദ്യാര്‍ഥിനികള്‍ക്കാണ് 'ഗൂഗിള്‍ ഇന്ത്യ വനിത എജിനീയറിങ്ങ് പുരസ്‌കാരം' നല്‌കുക.
വിദ്യാര്‍ഥിനികളുടെ പഠന നിലവാരവും നേതൃത്വം നല്‌കാനുമുള്ള കഴിവുമാണ് അവാര്‍ഡിനുള്ള മാനദണ്ഡം. 75000 രൂപയാണ് അവാര്‍ഡ് തുകയായി ഗൂഗിള്‍ നിശ്ചയിച്ചിട്ടുള്ളത്.
അവാര്‍ഡിന് അപേക്ഷിക്കാന്‍ വിദ്യാര്‍ഥിനി ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിലെ മുഴുവന്‍ സമയ കമ്പ്യൂട്ടര്‍ എഞ്ചീനിയറിങ് വിദ്യാര്‍ഥിനിയോ അല്ലെങ്കില്‍ അതുമായി ബന്ധപ്പെട്ട ഏതെങ്കിലും വിഷയമോ പഠിയ്‌ക്കുന്ന വിദ്യാര്‍ഥിനിയോ ആയിരിക്കണം.
രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിനികള്‍ക്ക് മാത്രമേ ഗൂഗിള്‍ പുരസ്കാരത്തിന് അപേക്ഷിയ്‌ക്കാന്‍ കഴിയൂ. ഫെബ്രുവരിയില്‍ ഗൂഗിള്‍ അവാര്‍ഡ് ജേത്രിയെ വെളിപ്പെടുത്തും.












Click it and Unblock the Notifications