Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപഗ്രഹം വിക്ഷേപണം: സര്‍ക്കാരിന്‌ സിപിഎം വിമര്‍ശനം

ദില്ലി: ഇറാനെ നിരീക്ഷിക്കുന്നതിനായി ഇസ്രായേല്‍ ചാര ഉപഗ്രഹം വിക്ഷേപിച്ച സര്‍ക്കാര്‍ നടപടിയെ സിപിഎം വിമര്‍ശിച്ചു. വിക്ഷേപണക്കാര്യത്തില്‍ യുപിഎ ഗവണ്‍മെന്റിന്റെ നടപടിയെ രൂക്ഷമായാണ്‌ സിപിഎം വിമര്‍ശിച്ചത്‌. നാണക്കേടുണ്ടാക്കുന്ന നിശബ്ദതയാണ്‌ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടത്തിയതെന്നും ഇസ്രായേലുമായി സൈനിക സംഖ്യത്തിനാണ്‌്‌ പുതിയ നീക്കങ്ങളെന്നും സിപിഎം ആരോപിച്ചു.

തിങ്കളാഴ്‌ചയാണ്‌ ഇറാന്റെ പ്രതിരോധ സൈനീക നീക്കങ്ങള്‍ ചോര്‍ത്തുന്നതിന്‌ ഇസ്രായേല്‍ നിര്‍മിച്ച ചാരഉപഗ്രഹമായ ടെക്‌സാര്‍ ഇന്ത്യ വിക്ഷേപിച്ചത്‌. ഇന്ത്യയുടെ ബഹിരാകാശ വാഹനമായ പിഎസ്‌എല്‍വി ഉപയോഗിച്ച്‌ ശ്രീഹരിക്കോട്ടയില്‍ നിന്നാണ്‌ കനത്ത സുരക്ഷാവലയത്തില്‍ വിക്ഷേപണം നടന്നത്‌.

രണ്ടാം തവണയാണ്‌ ഇന്ത്യയുടെ ബഹിരാകാശ വാഹനത്തില്‍ മറ്റൊരു രാജ്യത്തിന്റെ ഉപഗ്രഹം വിക്ഷേപിക്കുന്നത്‌. 2007 എപ്രിലില്‍ ഇറ്റലിയുടെ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചിരുന്നു. അന്ന്‌ നാല്‌പത്തിയാറ്‌ കോടി രൂപ പ്രതിഫലമായി ലഭിച്ചിരുന്നുവെങ്കിലും ഇപ്പോഴത്തെ തുക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.210 കോടി രൂപയാണ് ഒരു ഉപഗ്രഹം വിക്ഷേപിക്കാനായി ഇന്ത്യയ്ക്ക് ചെലവ് വരുന്നത്,

ഭീമമായ നഷ്ടം സഹിച്ചാണ്‌ ഇന്ത്യ ഉപഗ്രഹം വിക്ഷേപിച്ചതെന്നാണ്‌ കരുതപ്പെടുന്നത്‌. ഇന്ത്യയ്‌ക്കാവശ്യമായ ഉപഗ്രഹങ്ങളും മറ്റ്‌ അനുബന്ധ വസ്‌തുക്കളും നിര്‍മിച്ചു നല്‌കാമെന്ന ഇസ്രായേല്‍ വാഗ്‌ദാനത്തിലാണ്‌ ഇന്ത്യ ഭീമമായ നഷ്ടം സഹിച്ചും വിക്ഷേപണത്തിന്‌ തയ്യാറായതെന്നാണ് കരുതപ്പെടുന്നത്‌.

കഴിഞ്ഞ കൊല്ലം നടത്താന്‍ നിശ്ചയിച്ചിരുന്ന ഉപഗ്രഹത്തിന്റെ വിക്ഷേപണം അമേരിക്കയുടെ എതിര്‍പ്പു മൂലം നീട്ടിവെയ്‌ക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്‌. ഉപഗ്രഹ വിക്ഷേപണത്തില്‍ അമേരിക്കയുടെ കുത്തക തകര്‍ക്കപ്പെടുമോയെന്നതായിരുന്നു എതിര്‍പ്പിന്‌ കാരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+