സംസ്ഥാനത്ത് ജാതി മത വര്‍ഗീയ വില്ലന്‍ വേഷങ്ങളുടെ ഇളകിയാട്ടം: സുധാകരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ജാതി-മത-വര്‍ഗീയ വില്ലന്‍ വേഷങ്ങളുടെ ഇളകിയാട്ടമാണ് നടക്കുന്നതെന്ന് മന്ത്രി സുധാകരന്‍.
ഇല്ലാത്ത ശക്തി ഉണ്ടെന്ന് കാണിയ്‌ക്കാന്‍ ചില ശക്തികള്‍ ശ്രമക്കുകയാണ് എന്നാല്‍ അവര്‍ക്ക് പഴയ ശക്തിയില്ല. ബൗദ്ധിക വളര്‍ച്ചയിലൂടെ ഇത്തരക്കാരെ തളയ്‌ക്കണം. തിരുവനന്തപുരം ആയൂര്‍വേദ കോളേജില്‍ സംഘടിപ്പിച്ച കുട്ടികളിലെ വളര്‍ച്ച വൈകല്യം എന്ന വിഷയത്തെ ആസ്‌പദമാക്കിയുള്ള ദേശീയ സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഭൂരിപക്ഷം അധ്യാപകര്‍ക്കും സമര്‍പ്പണ മനോഭാവമില്ലാത്തതാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗതികേടിനു കാരണം. 90 ശതമാനം അധ്യാപകരെങ്കിലും അര്‍പ്പണ മനോഭാവത്തോടെ പ്രവര്‍ത്തിച്ചാല്‍ സ്ഥിതി ഇതാകുമായിരുന്നില്ലെന്ന് മന്ത്രി പറഞ്ഞു.
പ്രസംഗത്തിനിടെ എന്‍എസ്‌എസുമായുമള്ള പ്രശ്‌്‌നങ്ങളെ പരാമര്‍ശിക്കാനും മന്ത്രി മറന്നില്ല.പാര്‍ട്ടിയെയും എന്‍എസ്‌എസിനെയും തമ്മില്‍ തെറ്റിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരക്കാര്‍ ഇതില്‍ നിന്നും പിന്മാറുന്നതാണ് നല്ലതെന്ന് മന്ത്രി മുന്നറിയിപ്പ് നല്‌കി.
സിപിഎമ്മും എന്‍എസ്‌എസും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. എന്‍എസ്‌എസിന് സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ അവകാശമുണ്ടെങ്കിലും അത് പാര്‍ട്ടിയ്‌ക്കും ജനങ്ങള്‍ക്കുമെതിരാണെങ്കില്‍ തള്ളുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications