പിണറായി അതിരു കടന്നു: പണിക്കര്‍
ചങ്ങനാശേരി: വിമോചന സമര വേളയില്‍ മന്നത്ത് പത്മനാഭന്‍ നെറികേട് കാട്ടിയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്‌താവന അതിരു കടന്നതാണെന്ന് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍.
വിമോചനസമരം കാലഘട്ടത്തിന്റെ ആവശ്യമായിരുന്നെന്ന് അതിനു ശേഷം നടന്ന തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യ വിശ്വാസികള്‍ തെളിയിച്ചിട്ടുണ്ടെന്ന് പി.കെ. പണിക്കര്‍ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
എന്ത് ലക്ഷ്യം വെച്ചു കൊണ്ടായാലും വിലകുറഞ്ഞ ഭാഷാ പ്രയോഗം ഒരു പാര്‍ട്ടി നേതാവിനും ചേര്‍ന്നതല്ല. എന്‍എസ്‌എസിന്റെ അഭിപ്രായങ്ങള്‍ക്ക് പിണറായി വിജയന്റെയോ സുധാകരന്റെയോ അംഗീകാരം ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications