കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റാര്‍ സിങ്ങറിനെതിരെ പോലീസ്‌ കേസ്‌

  • By Staff
Google Oneindia Malayalam News

star singerതിരുവനന്തപുരം: എഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോ സ്‌റ്റാര്‍ സിങ്ങറിനെതിരെ ആറ്റിങ്ങല്‍ പോലീസ്‌ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു.

വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ്‌ എഷ്യാനെറ്റ്‌ ചെയര്‍മാന്‍, സ്‌റ്റാര്‍ സിങ്ങര്‍ നിര്‍മാതാവ്‌, അവതാരക രഞ്‌ജിനി, ഉഷാ ഉതുപ്പ്‌, എം.ജി ശ്രീകുമാര്‍ ശരത്‌ എന്നിവര്‍ക്കെതിരെ ആറ്റിങ്ങല്‍ പോലീസ്‌ ചുമത്തിയിട്ടുള്ളത്‌.

പരിപാടിയ്‌ക്കിടയില്‍ പ്രേക്ഷകരോട്‌ എസ്‌എംഎസ്‌ അയക്കാന്‍ ആവശ്യപ്പെടുന്നതിലൂടെ അന്യായമായി സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നുവെന്നാരോപിച്ച്‌‌ ആറ്റിങ്ങല്‍ സ്വദേശി എ. സബീര്‍ നേരത്തെ ഹര്‍ജി നല്‌കിയിരുന്നു.

എഷ്യാനെറ്റധികൃതര്‍ മൊബൈല്‍ ഫോണ്‍ കമ്പനികളുമായി ഉണ്ടാക്കിയ ധാരണ പ്രകാരം എസ്‌എംഎസിന്‌ രണ്ടു മുതല്‍ പത്തിരട്ടി വരെ ചാര്‍ജാണ്‌ ഈടാക്കുന്നതെന്നാണ്‌ ഹര്‍ജിയിലെ ആരോപണം.

ചാര്‍ജ്‌ കൂടുതലുള്ള വിവരം പ്രേക്ഷകരോട്‌ മറച്ചു വെയ്‌ക്കുകയും മത്സരാര്‍ഥിയെ വിജയിപ്പിക്കാന്‍ എസ്‌എംഎസ്‌ ചെയ്യാന്‍ ആവശ്യപ്പെടുകയും വഴി അന്യായമായ രീതിയില്‍ പണം സമ്പാദനം നടത്തുകയുമാണെന്നാണ്‌ ഹര്‍ജിയിലുള്ളത്. മത്സര ഫലത്തില്‍ എസ്എംഎസിന് പ്രധാന്യമില്ലെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.

ജനുവരി എട്ടിനാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരുന്നതെങ്കിലും പോലീസ്‌ കേസ്‌ എടുത്തിരുന്നില്ല. തുടര്‍ന്ന്‌ സബീര്‍ വീണ്ടും പ്രത്യേക ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന്‌ കോടതി പോലീസിനോട്‌ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പോലീസ്‌ കേസെടുത്തത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X