എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അദ്വാനി
ദില്ലി: അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കാന്‍ ദേശീയ ജനാധിപത്യ മുന്നണി (എന്‍ഡിഎ) തീരുമാനിച്ചു.
ചൊവ്വാഴ്‌ച ചേര്‍ന്ന മുന്നണി നേതാക്കളുടെ യോഗം അദ്വാനിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടാനുള്ള ബിജെപിയുടെ തീരുമാനത്തെ അംഗീകരിച്ചു. മുന്നണി യോഗത്തില്‍ തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി പങ്കെടുത്തിട്ടില്ല.
എന്‍ഡിഎ കണ്‍വീനറായി ജോര്‍ജ് ഫെര്‍ണാണ്ടസും ചെയര്‍മാനായി എ.ബി വാജ്‌പേയിയും തുടരാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. എന്‍ഡിഎ സംഖ്യം അടുത്ത പൊതു തിരഞ്ഞെടുപ്പ് നേരിടുന്നത് സദ്‌ഭരണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കുമെന്ന് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് വക്താവ് സുഷമസ്വരാജ് പറഞ്ഞു.
കഴിഞ്ഞ മാസമാണ് ബിജെപി അദ്വാനിയെ പ്രധാന മന്ത്രിയായി പ്രഖ്യാപിച്ചത്. അതിനു ശേഷം ആദ്യമായാണ് എന്‍ഡിഎ നേതാക്കള്‍ യോഗം ചേരുന്നത്. അദ്വാനിയുടെ കീഴില്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ച് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാന്‍ തീരുമാനിച്ച യോഗം കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി നല്‌കണമെന്ന് ആഹ്വാനം ചെയ്‌തു.
ഈ വര്‍ഷം കേന്ദ്രത്തില്‍ മാറ്റങ്ങളുടെ വര്‍ഷമായിരിക്കും. ഹിമാചലില്‍ തുടങ്ങിവെച്ച വിജയം മറ്റു സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്ന് സുഷമാസ്വരാജ് പറഞ്ഞു.
സാധാരണയായി വാജ്‌പേയിയുടെ വസതിയില്‍ ചേരാറുള്ള യോഗം ഇന്നലെ പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനിയുടെ വസതിയിലാണ് ചേര്‍ന്നത്. മമതാ ബാനര്‍ജി ഇന്നലെ യോഗത്തിനെത്തിയില്ലെങ്കിലും എന്‍ഡിഎയില്‍ തുടരുമെന്ന് തന്നെയാണ് സംഖ്യം പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications