കാര്‍ വാങ്ങുന്നവര്‍ക്ക് സൗജന്യമായി വാഹന പൂജ
ദില്ലി: പുതിയ കാര്‍ വാങ്ങുന്നവര്‍ക്കായി ശുഭ വാര്‍ത്ത. വാഹന പൂജ നടത്താനായി ഇനി അമ്പലമോ പൂജാരിയേയോ അന്വേഷിച്ച് അലയേണ്ടതില്ല.
പുതിയ കാര്‍ വാങ്ങുമ്പോള്‍ തന്നെ പൂജയ്‌ക്കുള്ള സൗകര്യവും പൂജാരിയേയും വാഹന ഡീലര്‍ തരും. അതും തികച്ചും സൗജന്യമായി.
ദില്ലി വാഹന വിപണിയിലാണ് പുതിയ വിപണി തന്ത്രം വാഹന ഡീലര്‍മാര്‍ നടപ്പാക്കിയിട്ടുള്ളത്. ഇന്ത്യയിലെ മധ്യവര്‍ഗ ഹിന്ദു കാര്‍ ഉടമകളെ ലക്ഷ്യമാക്കിയാണ് വാഹന ഡീലര്‍മാര്‍ പുതിയ നീക്കം കാര്‍ വാങ്ങുന്ന ഭൂരിഭാഗം പേരും ആദ്യം അന്വേഷിക്കുന്നത് വാഹന പൂജയ്‌ക്കുള്ള സൗകര്യങ്ങളാണ്.
ഇത്തരക്കാരെയാണ് കാര്‍ കമ്പനികള്‍ ലക്ഷ്യമിടുന്നത്. കാര്‍ വാങ്ങിയ ഉടനെ തന്നെ പൂജാരിമാര്‍ കാര്‍ ഷോറൂമിലെത്തുകയും തേങ്ങുടയ്‌ക്കലും ആരതിയുഴിയലുമൊക്കെയായി വാഹന പൂജ നടത്തും.
ഇതിനോടകം തന്നെ ഒട്ടേറെ ഉപഭോക്താക്കള്‍ ഡീലര്‍മാരുടെ സൗജന്യത്തില്‍ ആകര്‍ഷിക്കപ്പെട്ടുവെന്നാണ് വാര്‍ത്തകള്‍.
ഇതോടൊപ്പം പൂജകള്‍ക്കായി വീടുവീടാന്തരം കയറി നടക്കുന്ന പൂജാരിമാര്‍ക്ക് പുതിയ തൊഴില്‍ അവസരമായി വാഹന ഷോറൂമുകളുടെ പുതിയ കച്ചവട തന്ത്രം.












Click it and Unblock the Notifications