വിഎസിനെ എറണാകുളം കൈവിടുന്നു
തിരുവനന്തപുരം : സിപിഎം സംസ്ഥാന സമ്മേളനം കോട്ടയത്ത് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, സൈബര്‍ സിറ്റിയുടെ പേരില്‍ എറണാകുളം ജില്ലാ കമ്മിറ്റി വിഎസില്‍ നിന്നും അകലുന്നു.
സൈബര്‍ സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ വിഎസ് പങ്കെടുക്കാതെ മാറി നിന്നതാണ് എറണാകുളം ജില്ലാ കമ്മിറ്റിയെ ചൊടിപ്പിച്ചത്. സ്മാര്‍ട്ട് സിറ്റി ഗ്രൂപ്പിന്റെ ഉപദേശം കേട്ടാണത്രേ വിഎസ് സൈബര്‍ സിറ്റിയുടെ ശിലാസ്ഥാപന ചടങ്ങില്‍ നിന്നും വിട്ടുനിന്നത്.
വിഎസ് ഗ്രൂപ്പിലെ പ്രധാനികളായ മന്ത്രി എസ് ശര്‍മ്മയും കെ ചന്ദ്രന്‍ പിളള എംപിയും ശക്തമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തീരുമാനം ഉപേക്ഷിച്ചില്ല. സൈബര്‍ സിറ്റിയുടെ ഭൂമിയിടപാടുകളില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി ചടങ്ങില്‍ നിന്നും വിട്ടുനിന്നത്.
രജിസ്ട്രേഷന്‍ മന്ത്രിയും വിഎസിന്റെ വിശ്വസ്തനുമായ എസ് ശര്‍മ്മ കാര്യങ്ങള്‍ വിശദീകരിച്ചിട്ടും വിഎസ് വഴങ്ങിയില്ല. ഒടുവില്‍ വ്യവസായ മന്ത്രി എളമരം കരീമാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. സൈബര്‍ സിറ്റിയുടെ ഭൂമിയിടപാട് സംബന്ധിച്ച് ആരോപണം ഉന്നയിച്ച ഏഷ്യാനെറ്റ്, മാതൃഭൂമി മാധ്യങ്ങള്‍ക്ക് നേരെ വ്യവസായ മന്ത്രി കടുത്ത വിമര്‍ശനം ചൊരിഞ്ഞതും വാര്‍ത്തയായിരുന്നു.
സൈബര്‍ സിറ്റിയുടെ പേരില്‍ എറണാകുളം ജില്ലാ കമ്മിറ്റിയും വിഎസിനെ കൈവിടുന്നതോടെ കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ മാത്രമായി അദ്ദേഹത്തിന്റെ സ്വാധീനം ചുരുങ്ങി.
സമ്മേളനം കഴിഞ്ഞയുടനെ എറണാകുളം ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ കൂറിമാറിയതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. വിഎസ് പക്ഷത്തിന്റെ തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നവരില്‍ പ്രധാനികളായ ചന്ദ്രന്‍പിളളയും ശര്‍മ്മയും വിട ചൊല്ലുന്നത് ഗ്രൂപ്പിന് കനത്ത ആഘാതമായിരിക്കും.
![]()
![]()












Click it and Unblock the Notifications